ഡ്ഡലി മാവ് കൊണ്ട് എളുപ്പത്തിൽ തയ്യാറാക്കാവുന്ന മാംഗ്ലൂർ ബജി അഥവാ ഗോലി ബജിയായാലോ ഇന്ന്. ചായക്കൊപ്പമോ ബ്രേക്ഫാസ്റ്റായോ എങ്ങനെയും ഇത് കഴിക്കാം.

ചേരുവകൾ

 1. ഇഡലി മാവ്- നാല് ടേബിൾ സ്പൂൺ
 2. മൈദ- ഒന്നര കപ്പ്
 3. പച്ചമുളക് അരിഞ്ഞത്- ഒന്ന്
 4. ഇഞ്ചി ചതച്ചത്- അര ടീസ്പൂൺ
 5. ജീരകം- കാൽ ടീസ്പൂൺ
 6. ബേക്കിങ് സോഡ- ഒരു നുള്ള്
 7. സവാള അരിഞ്ഞത്- കാൽ ടീസ്പൂൺ
 8. കറിവേപ്പില നുറുക്കിയത്- അര ടീസ്പൂൺ
 9. ഉപ്പ്- പാകത്തിന്
 10. പഞ്ചസാര- ഒന്നര ടീസ്പൂൺ
 11. എണ്ണ- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഇഡലി മാവ്, പച്ചമുളക്, ഇഞ്ചി ചതച്ചത്, ജീരകം, ബേക്കിങ് സോഡ,സവാള അരിഞ്ഞത്, കറിവേപ്പില, ഉപ്പ്,പഞ്ചസാര ഇവയെല്ലാം നന്നായി മിക്സ് ചെയ്ത് വെള്ളം അധികമില്ലാത്ത രൂപത്തിൽ,  ഒരു മണിക്കൂർ വയ്ക്കണം. വെള്ളം അധികമുണ്ടെന്ന് തോന്നിയാൽ മൈദ ചേർക്കാം. ഒരു മണിക്കൂറിന് ശേഷം പാനിൽ എണ്ണ ചൂടാക്കി ഓവൽ ഷേപ്പിലുള്ള ഉരുളകളാക്കി ഓരോന്നും എണ്ണയിൽ വറുത്തെടുക്കാം. കോക്കനട്ട് ചട്ണിക്കൊപ്പം കഴിക്കാം.

Content Highlights: Goli Baji special tea Snacks