വിശപ്പിനും ദഹനത്തിനും രുചിക്കും മുന്നിലാണ് ഇഞ്ചി. ഊണിനൊപ്പം ഇഞ്ചികൊണ്ട് ഒരു പച്ചടിയായാലോ. 

ചേരുവകള്‍

  1. കട്ടിത്തൈര്- ഒന്നര കപ്പ്
  2. ഇഞ്ചി ചെറുതായി നുറുക്കിയത്- കാല്‍ കപ്പ്
  3. ഉപ്പ്- ആവശ്യത്തിന്
  4. പച്ചമുളക് നുറുക്കിയത്- രണ്ടെണ്ണം
  5. കറിവേപ്പില- ഒരു കതിര്‍പ്പ്
  6. ഇഞ്ചി നീളത്തില്‍ മുറിച്ചത്- കാല്‍ കപ്പ്
  7. കടുക്- അര ടീസ്പൂണ്‍
  8. മല്ലിയില നുറുക്കിയത്- ഒരു ടേബിള്‍സ്പൂണ്‍
തയ്യാറാക്കുന്ന വിധം
 
കട്ടിത്തൈര് ബൗളിലൊഴിച്ച് നന്നായി അടിക്കുക. ശേഷം നുറുക്കിയ ഇഞ്ചിയും ഉപ്പും ചേര്‍ക്കണം. പാനില്‍ എണ്ണ ചൂടാകുമ്പോള്‍ പച്ചമുളകും കറിവേപ്പിലയും ചേര്‍ത്ത് വഴറ്റിയശേഷം ഇഞ്ചി നീളത്തില്‍ മുറിച്ചത് ചേര്‍ക്കണം. ഇഞ്ചി ചെറിയ ബ്രൗണ്‍ നിറമാകുമ്പോള്‍, കടുകിട്ട് പൊട്ടിക്കുക. ഇത് തൈരില്‍ ചേര്‍ത്തിളക്കാം. 30 മിനിറ്റിനുശേഷം ഉപയോഗിക്കുന്നതാണ് നല്ലത്. മല്ലിയില തൂവി അലങ്കരിക്കാം. 
 
Content Highlights: ginger pachadi recipe