അധികം മിനക്കെടാതെ കുറഞ്ഞ ചേരുവകള്‍ കൊണ്ട് ഒരു ലഞ്ച് തയ്യാറാക്കിയാലോ? ഗാര്‍ലിക് റൈസ് ഉണ്ടാക്കുന്ന വിധമാണ് താഴെ നല്‍കിയിരിക്കുന്നത്.
ചേരുവകള്‍
വേവിച്ച അരി - 2 കപ്പ്
വെളുത്തുള്ളി ചതച്ചത് - 2 ടീസ്പൂണ്‍
പച്ചമുളക് - 2
കാഷ്യൂനട്ട് - 2
ആല്‍മണ്ട് - 1 ടേബിള്‍ സ്പൂണ്‍
മല്ലിയില - 1 ടീസ്പൂണ്‍
നെയ്യ് - 2 ടേബിള്‍ സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
കുരുമുളകുപൊടി - കാല്‍ ടീസ്പൂണ്‍
തയ്യാറാക്കുന്നവിധം
പാനില്‍ നെയ്യ് ചൂടാക്കി വെളുത്തുള്ളിയും പച്ചമുളകും ചേര്‍ക്കുക. വെളുത്തുള്ളി വഴന്നുവരുമ്പോള്‍ കാഷ്യൂനട്‌സും ആല്‍മണ്ടും ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് വേവിച്ച ചോറ് ചേര്‍ത്ത്, ഉപ്പും കുരുമുളകുപൊടിയും ഇട്ട് നന്നായി വഴറ്റുക. മല്ലിയില കൊണ്ട് അലങ്കരിച്ച് വാങ്ങിവെക്കാം.
Content Highlights: garlic rice recipe