മീന്‍ വിഭവങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ മീന്‍ വരട്ടിയതിനെ സ്വാഗതം ചെയ്യും. ദശകട്ടിയുള്ള മീനാണ് ഇതിന് ആവശ്യം. നന്നായി വരട്ടിയെടുത്ത ഈ വിഭവം ചപ്പാത്തിക്കും ചോറിനൊപ്പവും കഴിക്കാം

ചേരുവകള്‍

 1. മീന്‍ (ദശകട്ടിയുള്ള മീന്‍) - അര കിലോ
 2. സവാള- 2 എണ്ണം
 3. ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ് - ഒരു ടേബിള്‍സ്പൂണ്‍
 4. പച്ചമുളക്- 2എണ്ണം
 5. തക്കാളി- ഒന്ന്
 6. മുളകുപൊടി- ഒരു ടേബിള്‍സ്പൂണ്‍
 7. മഞ്ഞള്‍പൊടി-  അര ടേബിള്‍സ്പൂണ്‍
 8. കുരുമുളക് പൊടി- അര ടേബിള്‍സ്പൂണ്‍
 9. മല്ലിപ്പൊടി- ഒരു ടേബിള്‍സ്പൂണ്‍
 10. പെരുംജീരകപൊടി- ഒരു നുള്ള്
 11. കറിവേപ്പില- 2 തണ്ട്
 12. എണ്ണ- ആവശ്യത്തിന്
 13. ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

മീന്‍ ചെറിയ കഷണങ്ങളായി  മുറിച്ച് അല്‍പം മുളകുപൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് അര മണിക്കൂര്‍ മാറ്റി വെയ്ക്കുക. ശേഷം മീന്‍ വറുത്തെടുക്കാം. പാനില്‍ എണ്ണ ചൂടാക്കി സാവാള വഴറ്റുക. സവാള ബ്രൗണ്‍ നിറമാകുമ്പോള്‍ ഇതിലേക്ക് ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, കറിവേപ്പില  എന്നിവ ചേര്‍ക്കാം. നന്നായി ഒന്നു വഴറ്റിയ  ശേഷം തക്കാളിയും ചേര്‍ക്കുക. ഇതിലേക്ക് ബാക്കി മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്‍പൊടി, കുരുമുളകുപൊടി എന്നിവ ചേര്‍ക്കാവുന്നതാണ്. മസാലയുടെ പച്ചമണം മാറി കഴിഞ്ഞാല്‍ വറുത്തു വെച്ചിരിക്കുന്ന മീന്‍ ഇടാം. മീന്‍ മസാലയില്‍ ഒന്നു മിക്സ് ചെയ്തശേഷം അല്‍പം പെരുംജീരകപ്പൊടിയും ചേര്‍ത്ത് നന്നായി വഴറ്റിയ ശേഷം ഇറക്കി വെക്കാവുന്നതാണ്. 

content highlight: fish varatiyad recipe