ണ് കേമമാക്കാന്‍ തവയില്‍ പൊരിച്ച മീന്‍ തയ്യാറാക്കിയാലോ

ചേരുവകള്‍

  1. നല്ല മാംസമുള്ള മീന്‍- 250 ഗ്രാം
  2. മുളക് പേസ്റ്റ്- 40 ഗ്രാം
  3. ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്- 10 ഗ്രാം
  4. ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

മീന്‍ കഷണങ്ങളാക്കി പുറമേ ഒന്ന് വരഞ്ഞ് മാറ്റി വയ്ക്കാം. മുളക് പേസ്റ്റ്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, ഉപ്പ് എന്നിവ ഒരു പാനില്‍ ചെറുതീയില്‍ പച്ചമണം മാറുന്നതുവരെ ഇളക്കുക. ഇനി ഈ കൂട്ട് മീനില്‍ മാരിനേറ്റ് ചെയ്ത ശേഷം മീന്‍ തവയില്‍ ഫ്രൈ ചെയ്‌തെടുക്കാം. 

കൂടുതല്‍ പാചകക്കുറിപ്പുകള്‍ അറിയാന്‍ ഗൃഹലക്ഷ്മി വാങ്ങാം

Content Highlights: fish tawa fry for lunch recipe