മീന്‍ എണ്ണയില്‍ വറുത്തെടുക്കുന്നതിനേക്കാള്‍ നല്ലതാണ് അല്‍പം എണ്ണയുപയോഗിച്ച് വേവിച്ചെടുക്കുന്നത്. എണ്ണ അധികമാകുന്നത് ആരോഗ്യത്തിന് ഹാനികരവുമാണ്. ഊണിനൊപ്പം കഴിക്കാന്‍ എണ്ണയധികം ചേര്‍ക്കാതെ പൊള്ളിച്ചെടുത്ത മീന്‍ തയ്യാറാക്കിയാലോ

ചേരുവകള്‍

  1. നല്ല മാംസമുള്ള ഏതെങ്കിലും മീന്‍( അയല, നെയ്മീന്‍,കരിമീന്‍)- രണ്ടെണ്ണം
  2. കാശ്മീരിചില്ലി- ഒരു ടേബിള്‍ സ്പൂണ്‍
  3. കുരുമുളക് ചതച്ചത്- അര ടേബിള്‍ സ്പൂണ്‍
  4. മഞ്ഞള്‍പൊടി- ഒരു ടീസ്പൂണ്‍
  5. ഉപ്പ്- പാകത്തിന്
  6. ഇഞ്ചി-വെളുത്തുള്ളി- പച്ചമുളക്- കറിവേപ്പില പേസ്റ്റ്-ഒന്നര ടേബിള്‍ സ്പൂണ്‍
  7. എണ്ണ- ഒരു ടേബിള്‍സ്പൂണ്‍

തയ്യാറാക്കുന്ന വിധം

മുളകുപൊടി, കുരുമുളക് ചതച്ചത്, മഞ്ഞള്‍പ്പൊടി, ഉപ്പ്, ഇഞ്ചി-വെളുത്തുള്ളി- പച്ചമുളക്- കറിവേപ്പില പേസ്റ്റ്, എന്നീ ചേരുവകള്‍ അല്‍പം എണ്ണചേര്‍ത്ത് കുഴച്ച് പേസ്റ്റ് പോലെയാക്കുക. മീന്‍ വൃത്തിയാക്കി വരഞ്ഞതില്‍ ഈ പേസ്റ്റ് നന്നായി തേച്ചു പിടിപ്പിക്കാം. ഇനി അഞ്ചോ പത്തോ മിനിറ്റ് മാറ്റി വയ്ക്കാം. ഒരു പാന്‍ ചൂടാകുമ്പോള്‍ എണ്ണയൊഴിച്ച് മീന്‍ അതില്‍ ഇട്ട് മൂടി വച്ച് വേവിക്കുക. തിരിച്ചിട്ട് ഇരുവശവും ഇങ്ങനെ തന്നെ വേവിക്കണം. ചൂടോടെ കഴിക്കാം. 

കൂടുതല്‍ പാചകക്കുറിപ്പുകളറിയാന്‍ ഗൃഹലക്ഷ്മി വാങ്ങാം

Content Highlights: fish fry with less oil for healthy eating lunch time