മീന്‍ ഇല്ലാതെ ചോറിറങ്ങില്ല, ഒട്ടുമിക്ക മലയാളിക്കും. അതും മത്തിയാണെങ്കില്‍ പിന്നത്തെ കാര്യം പറയേണ്ട. 'മത്തി'യെന്നും'ചാള'യെന്നും അറിയപ്പെടുന്ന മീന്‍ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. വറുത്തും തേങ്ങയരച്ച് വെച്ചും മുളകിട്ടും പൊള്ളിച്ചും ഒക്കെ മത്തി ഉപയോഗിക്കുന്നു. മത്തി പുളിയില ഫ്രൈ ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം. 

ആവശ്യമുള്ള സാധനങ്ങള്‍ 

1. മത്തി ചെറിയ കഷണങ്ങളാക്കിയത് - അര കിലോ
2. വാളന്‍പുളിയില - രണ്ട് കപ്പ്
3. കാന്താരി മുളക് - ആവശ്യത്തിന്
4. മഞ്ഞള്‍പ്പൊടി - രണ്ട് ടീസ്പൂണ്‍
5. ഉപ്പ് - പാകത്തിന്

തയ്യാറാക്കുന്ന വിധം

രണ്ട് മുതല്‍ അഞ്ച് വരെയുള്ള ചേരുവകള്‍ നന്നായി അരച്ച് മത്തിയില്‍ പുരട്ടുക. ഇത് അല്പം എണ്ണയൊഴിച്ച് പൊരിച്ചെടുക്കുക.

Content Highlights:Fish Fry