ട്ടിയില്‍ ഉണ്ടാക്കുന്ന മീന്‍ കറിയുടെ സ്വാദ് ഒന്നു വേറെയാണ്. വെളിച്ചണ്ണ മീതെ പൊങ്ങി കിടക്കുന്ന മീന്‍ കറി കാണാനും ഒരു പ്രത്യേക ഭംഗിയാണ്. ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം

ചേരുവകള്‍:

നെയ്മീന്‍ - അരക്കിലോ
ഇഞ്ചി - 2 ടേബിള്‍സ്പൂണ്‍
വെളുത്തുള്ളി - 2 ടേബിള്‍സ്പൂണ്‍
പച്ചമുളക് - 4 എണ്ണം
സവാള - ഒന്ന്
തക്കാളി - 2 എണ്ണം
കുടംപുള്ളി തിളപ്പിച്ച വെള്ളം - അര കപ്പ്
കറിവേപ്പില 2 തണ്ട്
ചെറിയ ഉള്ളി ചതച്ചത് - 2 ടേബിള്‍സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
വെളിച്ചെണ്ണ - അര കപ്പ്
കട്ടിയുള്ള തേങ്ങാപ്പാല്‍ - ഒരു കപ്പ്
മുളകുപൊടി - 2 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പൊടി - ഒരു ടേബിള്‍സ്പൂണ്‍
ഉലുവ - ഒനു നുള്ള്

തയ്യാറാക്കുന്ന വിധം

മണ്‍ചട്ടി അടുപ്പില്‍ വെച്ച് ചൂടാക്കി ഉലുവയും ഇഞ്ചിയും ചേര്‍ത്ത് നന്നായി വഴറ്റി അതിലേക്ക് അരിഞ്ഞ തക്കാളിയും സവാളയും ചേര്‍ത്ത് ബ്രൗണ്‍ നിറമാകുന്നതുവരെ  വഴറ്റുക. അതിലേക്ക് മുളുകപൊടിയും മഞ്ഞള്‍പൊടിയും ചേര്‍ത്ത് നന്നായി മൂക്കുമ്പോള്‍ അരക്കപ്പ് കുടംപുളി തിളപ്പിച്ച വെള്ളം ചേര്‍ത്ത് നന്നായി തിളയ്ക്കുമ്പോള്‍ മീന്‍  ഇട്ട് ഇളം തീയില്‍ 10 മിനിറ്റി വേവിച്ച് അതില്‍ ഒരു കപ്പ് തേങ്ങാപ്പാല്‍ ചേര്‍ത്ത് ചാറു കുറുകുമ്പോള്‍ വാങ്ങി വെയ്ക്കുക. ശേഷം, ഒരു ചീനച്ചട്ടിയില്‍ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് ചതച്ചെടുത്ത ചെറിയ ഉള്ളിയും ചേര്‍ത്ത് കറിവേപ്പിലയും ചേര്‍ത്ത് ചൂടാക്കുക. ഉള്ളി മൊരിഞ്ഞ് വരുമ്പോള്‍ അല്‍പം മുളകുപൊടിയും ചേര്‍ത്ത് കറിയുടെ മുകളില്‍ ഒഴിക്കുക. ഇളക്കി ഉപയോഗിക്കുക.