ളരെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ സാധിക്കുന്നവയാണ് ഈ സ്‌പെഷ്യല്‍ ഡ്രിങ്കുകള്‍. യൗവ്വനം നിലനിര്‍ത്താനും ഇത് സഹായിക്കും. 

ഹൈഡ്രേറ്റിങ് കോക്കനട്ട് ഡ്രിങ്ക്
ചേരുവകള്‍
തേങ്ങാവെള്ളം- ഒരു ഗ്ലാസ്
കരിക്കിന്റെ കാമ്പ്- അരക്കപ്പ്
തേന്‍- ഒരു ടേബിള്‍സ്പൂണ്‍
കശുവണ്ടി- നാലെണ്ണം

തയ്യാറാക്കുന്ന വിധം
എല്ലാ ചേരുവകളും ചേര്‍ത്ത് ഒരു ബ്ലെന്‍ഡറിലിട്ട് അടിച്ചെടുക്കുക. ഇതിനുശേഷം ഐസ്‌ക്യൂബ് ചേര്‍ത്ത് വിളമ്പാം.

വാട്ടര്‍മെലോണ്‍ ഡീറ്റോക്‌സ്
ചേരുവകള്‍
തണ്ണിമത്തന്‍ ക്യൂബുകള്‍- ഒരു വലിയ കപ്പ്
തേന്‍- ഒന്നര ടീസ്പൂണ്‍
ലൈംജ്യൂസ്- ഒരു ടേബിള്‍ സ്പൂണ്‍
തേങ്ങാവെള്ളം- അരക്കപ്പ്
ഉപ്പ്- അല്പം
മിന്റ് ഇലകള്‍- അല്പം

തയ്യാറാക്കുന്ന വിധം
എല്ലാ ചേരുവകളും ബ്ലെന്‍ഡറില്‍ ഒന്നിച്ചു ചേര്‍ത്ത് അടിച്ചെടുക്കുക. ഇവ ഐസ് ക്യൂബുകള്‍ ചേര്‍ത്ത് ഗ്ലാസിലേക്ക് പകര്‍ന്ന് മിന്റ് ഇലകള്‍ ഇട്ട് അലങ്കരിച്ച് വിളമ്പാം. 

ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്

aro
പുതിയ ലക്കം 
ആരോഗ്യമാസിക വാങ്ങാം

Content Highlights: cool drinks, summer drinks, watermelon, coconut water