മസാല ദോശ ഇഷ്ടമില്ലാത്തവര്‍ വളരെ കുറവായിരിക്കും. വ്യത്യസ്തമായ മുട്ട മസാല ദോശ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ.

ചേരുവകള്‍

 1. മുട്ട - മൂന്ന്
 2. പച്ചരി - ഒരു കപ്പ്
 3. ഉഴുന്ന്, ചോറ് - അരകപ്പ്
 4. അപ്പക്കാരം - അര ടീസ്പൂണ്‍
 5. സവാള, തക്കാളി അരിഞ്ഞത് - ഒന്ന് വീതം
 6. ഇഞ്ചി, വെളുത്തുള്ളി ചതച്ചത് - ഒരു ടീസ്പൂണ്‍ വീതം
 7. മഞ്ഞള്‍പ്പൊടി - കാല്‍ ടീസ്പൂണ്‍
 8. ഗരം മസാല, കുരുമുളകുപൊടി - അര ടീസ്പൂണ്‍ വീതം
 9. മല്ലിയില അരിഞ്ഞത് - ആവശ്യത്തിന്
 10. അണ്ടിപ്പരിപ്പ് - എട്ട് എണ്ണം
 11. തേങ്ങ ചിരവിയത് - അര കപ്പ്
 12. എണ്ണ, ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

2 മുതല്‍ 4 വരെ ചേരുവകള്‍ ദോശമാവിന്റെ അയവില്‍ അരച്ച് നന്നായി പൊങ്ങാന്‍ വയ്ക്കുക. എണ്ണ ചൂടാക്കി 5,6 ചേരുവകള്‍ വഴറ്റുക. ഇതിലേക്ക് പൊടികള്‍ ചേര്‍ക്കുക. പൊടികള്‍ മൂത്തശേഷം 9,10,11 ചേരുവകള്‍ യോജിപ്പിച്ച് മുട്ടയും ചേര്‍ത്ത് ചിക്കിപ്പൊരിച്ചെടുക്കുക. ദോശക്കല്ല് ചൂടാക്കി എണ്ണ തടവി മാവൊഴിച്ച് പരത്തുക. ശേഷം തയ്യാറാക്കിയ മുട്ടമസാല വിതറി ദോശ മൂന്നുവശവും ത്രികോണാകൃതിയില്‍ മടക്കുക. നെയ്യ് ഒഴിച്ച് തിരിച്ചും മറിച്ചുമിട്ട് ചുട്ടെടുക്കുക.

Content Highlights: Egg masala dosa recipe