എളുപ്പത്തില്‍ നിരവധി വിഭവങ്ങള്‍ മുട്ട കൊണ്ട് തയ്യാറാക്കാം. അത്തരത്തില്‍ ഒന്നാണ് മുട്ട മുളകിട്ടത്. എരിവ് ഇത്തിരി മുന്നിട്ട് നില്‍ക്കുന്ന ഈ വിഭവം പരിചയപ്പെടാം.

ചേരുവകള്‍

  1. കോഴിമുട്ട  - 6
  2. വെളുത്തുള്ളി അല്ലികള്‍   15 - 20
  3. സാദാ  മുളകുപൊടി -  2 ടീസ്പൂണ്‍
  4. കശ്മീരി മുളകുപൊടി  - 3 ടീസ്പൂണ്‍
  5. വാളന്‍പുളി  -  ഒരു കുഞ്ഞു നെല്ലിക്ക വലുപ്പത്തില്‍
  6. കടുക്  - 1 ടീസ്പൂണ്‍
  7. വെളിച്ചെണ്ണ   3 ടീസ്പൂണ്‍
  8. ഉപ്പ്


തയ്യാറാക്കുന്ന വിധം

മുട്ട പുഴുങ്ങി തോട് പൊളിച്ചു പകുതിയായി മുറിക്കുക.മണ്‍ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക് താളിക്കുക.
ഇതിലേക്ക് വെളുത്തുള്ളി അല്ലികള്‍ തൊലി കളഞ്ഞ് മുഴുവനോടെ ചേര്‍ത്തു ചെറുതീയില്‍ ചുവക്കെ വറുക്കുക. ശേഷം ചട്ടി അടുപ്പില്‍ നിന്നും മാറ്റി മുളകുപൊടി ചേര്‍ത്ത് രണ്ട് മൂന്ന് സെക്കന്‍ഡുകള്‍ വറുത്തു ഉടനെ വാളന്‍പുളി പിഴിഞ്ഞതൊഴിക്കുക.ഇനി വീണ്ടും അടുപ്പില്‍ വെച്ച് മുട്ട ചേര്‍ത്ത് സാവകാശം ഇളക്കി ഗ്രേവി ക്ക് ആവശ്യമായ വെള്ളവുമൊഴിച്ചു ഉപ്പും ചേര്‍ത്ത് തിളച്ചു ഇഷ്ടാനുസരണം കുറുകി വരുമ്പോള്‍ വാങ്ങി വെയ്ക്കുക

Content Highlights: Egg curry recipe