നിരവധി ഔഷധ ഗുണങ്ങളുണ്ട് തേങ്ങാപ്പാലിന്. കറികള്‍ക്കും ഭക്ഷണ സാധനങ്ങള്‍ക്കുമൊപ്പം രുചികൂട്ടാന്‍ വേണ്ടി മാത്രമല്ല, രുചികരമായ പാനീയമായും തേങ്ങാപ്പാല്‍ ഉപയോഗിക്കാം. പ്രിസര്‍വേറ്റീവ്‌സ് ഒന്നും ചേര്‍ക്കാത്ത കൂടുതല്‍ ദിവസം സൂക്ഷിക്കാന്‍ പറ്റുന്ന തേങ്ങാപ്പാല്‍ വീട്ടില്‍ തന്നെ ഉണ്ടാക്കാം.
ചേരുവകള്‍
- തേങ്ങ, ചിരകിയത്- ആവശ്യത്തിന്
- ചൂടു വെള്ളം
തയ്യാറാക്കുന്ന വിധം
ചിരവിയ തേങ്ങ മിക്‌സിയില്‍ നന്നായി അരച്ചെടുക്കുക. ഇനി ഇതിലേയ്ക്ക് അരഞ്ഞ തേങ്ങയുടെ തൊട്ടുമുകളില്‍ നില്‍ക്കുന്ന വിധം ചൂട് വെള്ളം ഒഴിച്ച് രണ്ട് മിന്റ്റ് വയ്ക്കാം. ഇനി നല്ല വൃത്തിയുള്ള തുണിയോ ഇഴയടുപ്പം ഉള്ള അരിപ്പയോ ഉപയോഗിച്ച് ഇത് അരിച്ചെടുക്കുക. തേങ്ങ നന്നായി പിഴിഞ്ഞ് മുഴുവന്‍ പാലും എടുക്കണം. ഇത് തണുത്തുകഴിഞ്ഞാല്‍ വായുകടക്കാത്ത പാത്രത്തിലാക്കി ഫ്രിഡ്ജില്‍ വയ്ക്കാം. നാല് ദിവസം വരെ ഇത് കേടുകൂടാതെ ഇരിക്കും. ബാക്കി വന്ന തേങ്ങ ഉണക്കിയെടുത്താല്‍ കോക്കനട്ട് പൗഡര്‍ തയ്യാറാക്കാം.
Content Highlights: Easy Recipe To Make Coconut Milk At Home