നല്ല രുചിയുള്ള ഭക്ഷണം കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മള്‍ എല്ലാവരും. എന്നാല്‍ കുക്കിങ്ങ് അറിയില്ലെന്ന ടെന്‍ഷനാണ് മിക്കവര്‍ക്കും. എളുപ്പത്തില്‍ തയ്യാറാക്കാന്‍ പറ്റുന്ന രുചികരമായ വിഭവം ഇഷ്ടമില്ലാത്തവര്‍ ആരുമുണ്ടാവില്ല. എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ചെമ്മീന്‍ റോസ്റ്റ് പരിചയപ്പെടാം

ചേരുവകള്‍

  1. ചെമ്മീന്‍: 1/2 കിലോ
  2. മഞ്ഞള്‍പ്പൊടി: 1/2 ടീസ്പൂണ്‍
  3. മുളകുപൊടി: 4 ടീസ്പൂണ്‍
  4. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്: 1 ടേബിള്‍ സ്പൂണ്‍
  5. ഉള്ളി: 2
  6. കറിവേപ്പില:
  7. വെളിച്ചെണ്ണ: 5 ടേബിള്‍ സ്പൂണ്‍
  8. പച്ചമുളക്: 1
  9. ഉപ്പ്: 1 ടീസ്പൂണ്‍
  10. ചതച്ച ഇഞ്ചി വെളുത്തുള്ളി: 2 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

മഞ്ഞള്‍പ്പൊടി, മുളകുപൊടി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, കറിവേപ്പില, ഉപ്പ് എന്നിവ ഉപയോഗിച്ച് ചെമ്മീന്‍ 15 മിനിറ്റ് മാരിനേറ്റ് ചെയ്യുക. ഒരു പാന്‍ ചൂടാക്കി 3 ടീസ്പൂണ്‍ ഓയില്‍ ചേര്‍ക്കുക. ചെമ്മീന്‍ ചേര്‍ത്ത് വറുത്തതിനു ശേഷം അതിലേയ്ക്ക് 2 അരിഞ്ഞ സവാള, ചതച്ച ഇഞ്ചി വെളുത്തുള്ളി  2 ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ചേര്‍ത്ത് ഉള്ളി പൂര്‍ണ്ണമായും വെന്ത് മൊരിയുന്നത്് വരെ വഴറ്റുക. ഇപ്പോള്‍ കുറച്ച് കറിവേപ്പിലയും പച്ചമുളകും ചേര്‍ത്ത് ഇളക്കുക. 

Content Highlights: Easy prawns roast recipe