കുരുമുളക് ഇട്ട് വരട്ടിയെടുത്ത ചിക്കന്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് പരിചയപ്പെടാം. കേരള സ്‌റ്റെലില്‍ തയ്യാറാക്കുന്ന ഈ വിഭവം ചപ്പാത്തി, അപ്പം, ചോറ് എന്നിവയ്‌ക്കൊപ്പം കഴിക്കാം.

ചേരുവകള്‍

 1. മസാല പേസ്റ്റിനായി
 2. കുരുമുളക്: 3 ടേബിള്‍ സ്പൂണ്‍
 3. പെരുംജീരകം: 1 ടേബിള്‍ സ്പൂണ്‍
 4. ജീരകം: 1 ടീസ്പൂണ്‍
 5. കുഞ്ഞുള്ളി : 20 
 6. മഞ്ഞള്‍പ്പൊടി: 1/2 ടീസ്പൂണ്‍
 7. മല്ലിപൊടി: 1.5 ടേബിള്‍ സ്പൂണ്‍
 8. കശുവണ്ടി: 10-15 
 9. മുഴുവന്‍ ഗരം മസാല : 2 bay leaf, 3 ഏലയ്ക്ക, 4 ഗ്രാമ്പൂ
 10. വെളിച്ചെണ്ണ: 4 ടേബിള്‍ സ്പൂണ്‍

ഒരു പാന്‍ ചൂടാക്കി 4 ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ചേര്‍ത്ത് മുഴുവന്‍ ഗരം മസാലയും  മറ്റ് എല്ലാ ചേരുവകളും കുറഞ്ഞ തീയില്‍ വഴറ്റുക. ഉള്ളി ചെറുതായി വഴന്‍ട് വന്നതിന് ശേഷം മഞ്ഞള്‍പ്പൊടിയും മല്ലിപൊടിയും ചേര്‍ത്ത് നന്നായി വഴറ്റുക ..
ഇത് തണുക്കുമ്പോള്‍ 3-4 ടേബിള്‍ സ്പൂണ്‍വെള്ളം ഉപയോഗിച്ച് നന്നായി അരച്ചെടുക്കുക.

മസാലയ്ക്ക്

 1. ഇഞ്ചി വെളുത്തുള്ളി ചതച്ചത് : 4 ടേബിള്‍ സ്പൂണ്‍
 2. ചിക്കന്‍: 1 കിലോ
 3. ഗരം മസാല: 1.5 ടീസ്പൂണ്‍
 4. ജീരകം പൊടി: 1/2 ടീസ്പൂണ്‍
 5. പച്ചമുളക്: 4 എണ്ണം കുരു കളഞ്ഞത്
 6. കറിവേപ്പില: 2 തണ്ട്
 7. മല്ലിയില: 3 തണ്ട്
 8. കശുവണ്ടി: 6-8
 9. കുരുമുളക് പൊടി: 1/2 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

അതേ പാനില്‍ 2 ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കീട്ട് 4 ടേബിള്‍ സ്പൂണ്‍ ചതച്ച ഇഞ്ചി വെളുത്തുള്ളി ചേര്‍ത്ത് സ്വര്‍ണ്ണനിറമാകുന്നതുവരെ വഴറ്റുക. മസാല പേസ്റ്റും 1/2 കപ്പ് വെള്ളവും ചേര്‍ത്ത് 5-6 മിനുട്ട് വഴറ്റുക, ഈ സമയത്ത് എണ്ണ തെളിയാന്‍ തുടങ്ങും. ഇനി 1 കിലോ ചിക്കന്‍ ചേര്‍ത്ത് ഇളക്കുക.ഉപ്പ് ക്രമീകരിക്കുക.

ഇടത്തരം തീയില്‍ വേവിക്കുക 10 മിനിറ്റ് ചിക്കന്‍ പാകമായി കഴിഞ്ഞാല്‍  ഗ്രേവി വറ്റു വരെ കുറഞ്ഞ തീയില്‍ വരട്ടി എടുക്കുക മല്ലിയിലയും 3-4 പച്ചമുളകും 1 ടീസ്പൂണ്‍ ഗരം മസാലയും ചേര്‍ക്കുക. ഇനി ചിക്കന്‍ പാത്രത്തിന്റ ഒരു വശത്തേയ്ക്ക് നീക്കി 1 ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണയും 1/2 ടീസ്പൂണ്‍ കുരുമുളകും 6-8 കശുവണ്ടിയും 2 തണ്ട് കറിവേപ്പിലയും ചേര്‍ത്ത് വഴറ്റുക. അവസാനം 1/2 ടീസ്പൂണ്‍ ജീരകം പൊടിയും 1/2 ടീസ്പൂണ്‍ ഗരം മസാലയും മല്ലിയിലയും ചേര്‍ക്കുക ..

Content Highlights: Easy Pepper chicken recipe