ഴക്കാലമാണ്. തണുപ്പുകൂടുതലായതിനാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയും കൂടുതലാണ്. പ്രായമായവര്‍ക്കും പ്രതിരോധശക്തികുറഞ്ഞവര്‍ക്കും ശരിയായ പോഷകങ്ങള്‍ നിറഞ്ഞ ആഹാരം ഈ സമയത്ത് ഉറപ്പാക്കണം. പോഷകഗുണം ഏറെയുള്ള മിക്‌സഡ് വെജിറ്റബിള്‍ സൂപ്പ് പരീക്ഷിച്ചാലോ 

ചേരുവകള്‍

  1. പച്ചക്കറികള്‍ (തക്കാളി, കാരറ്റ്, പയര്‍വര്‍ഗങ്ങള്‍, ബീന്‍സ്, കോവയ്ക്ക)- എല്ലാം നുറുക്കിയത്- ഒരു കപ്പ്
  2. ഉപ്പ്- പാകത്തിന്
  3. ജീരകപ്പൊടി- അര ടീസ്പൂണ്‍
  4. കുരുമുളക്‌പൊടി- അര ടീസ്പൂണ്‍
  5. എണ്ണ- ഒരു ടീസ്പൂണ്‍
  6. കറിവേപ്പില- കുറച്ച്
  7. മല്ലിയില- അലങ്കരിക്കാന്‍

തയ്യാറാക്കുന്ന വിധം

പച്ചക്കറികളെല്ലാം പ്രഷര്‍കുക്കറില്‍ ഇട്ട് രണ്ട് കപ്പ് വെള്ളം ഒഴിച്ച് വേവിക്കുക. നന്നായി വെന്താല്‍ ഒരു ബ്ലന്‍ഡറില്‍ ഇട്ട് ഇവ ഉടച്ചെടുക്കുക. ഇനി ഒരു പാനില്‍ എണ്ണ ചൂടാക്കി കറിവേപ്പില താളിച്ച് ഉടച്ചു വച്ച കൂട്ടില്‍ ചേര്‍ക്കാം. പാകത്തിന് ഉപ്പും ജീരകപ്പൊടിയും കുരുമുളക് പൊടിയും ചേര്‍ത്ത് ഇളക്കി മല്ലിയില വിതറി ചൂടോടെ കുടിക്കാം.

Content Highlights: Easy Mixed Vegetable Soup Recipe