ഴുതനങ്ങ കൊണ്ടൊരു വ്യത്യസ്ത വിഭവം
 
ചേരുവകള്‍
  1. വഴുതനങ്ങ നുറുക്കിയത്- ഒന്ന്
  2. മഞ്ഞള്‍പൊടി- ഒരു ടീസ്പൂണ്‍
  3. മുളകുപൊടി- ഒരു ടീസ്പൂണ്‍
  4. പുളിവെള്ളം- രണ്ട് ടേബിള്‍സ്പൂണ്‍
  5. ബ്രൗണ്‍ഷുഗര്‍- രണ്ട് ടേബിള്‍സ്പൂണ്‍
  6. കറിവേപ്പില- ആവശ്യത്തിന്
  7. ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
 
പാനില്‍ എണ്ണ ചൂടാകുമ്പോള്‍ വഴുതനങ്ങയിട്ട് ഗോള്‍ഡന്‍ ബ്രൗണ്‍ നിറത്തില്‍ വറുത്തെടുക്കുക. മറ്റൊരു പാനില്‍ രണ്ട് ടേബിള്‍സ്പൂണ്‍ എണ്ണ ചൂടാകുമ്പോള്‍ മഞ്ഞള്‍പൊടി, മുളകുപൊടി എന്നിവ ചേര്‍ക്കുക. ശേഷം പുളിവെള്ളം, ബ്രൗണ്‍ ഷുഗര്‍, കറിവേപ്പില എന്നിവ ചേര്‍ക്കണം. നന്നായി കുറുകുന്നതുവരെ വേവിക്കുക. അതിലേക്ക് വഴുതനങ്ങയിട്ട് ഉപ്പ് ചേര്‍ത്ത് വേവിക്കുക. ചോറ് അല്ലെങ്കില്‍ റോട്ടിക്കൊപ്പം കഴിക്കാം. 
 
കൂടുതല്‍ പാചകക്കുറിപ്പുകളറിയാന്‍ ഗൃഹലക്ഷ്മി വാങ്ങാം
 
Content Highlights: Easy Lunch Recipes