ച്ചയ്ക്ക് ചോറാണ് ഉണ്ടാക്കുന്നതെങ്കിൽ ഒഴിച്ചുകറി, ഉപ്പേരി എന്നിങ്ങനെ വ്യത്യസ്തമായി കറികളൊരുക്കണം. സമയം പോയെന്നു തോന്നിയാൽ ഇതിനൊന്നും മിനക്കെടേണ്ട. എളുപ്പത്തിൽ ഒരു എ​ഗ് ഫ്രൈഡ് റൈസ് ഉണ്ടാക്കിയാൽ ഉച്ചഭക്ഷണം കുശാലായി. എ​ഗ് ഫ്രൈഡ് റൈസ് തയ്യാറാക്കുന്ന വിധമാണ് താഴെ നൽകിയിരിക്കുന്നത്.

ചേരുവകൾ

ബിരിയാണി അരി വേവിച്ചത്- ഒരു  കപ്പ്
കാരറ്റ്, കാപ്‌സിക്കം, ബീന്‍സ്, കാബേജ്
ചെറുതായി അരിഞ്ഞത് - കാല്‍ കപ്പ്
മുട്ട - രണ്ട്
കുരുമുളകുപൊടി - കാല്‍ ടീസ്​പൂണ്‍
സോയാ സോസ് - കാല്‍ ടീസ്​പൂണ്‍
എണ്ണ - രണ്ട് ടീസ്​പൂണ്‍
ഉപ്പ് - ആവശ്യത്തിന്
മല്ലിയില ചെറുതായരിഞ്ഞത് - കാല്‍ കപ്പ്

തയ്യാറാക്കുന്ന വിധം

പച്ചക്കറികള്‍ ഉപ്പും കുരുമുളക് പൊടിയും ചേര്‍ത്ത് എണ്ണയില്‍ മൂപ്പിച്ചെടുക്കുക. മുട്ട നന്നായി അടിച്ചശേഷം അല്പം കുരുമുളകുപൊടി ചേര്‍ത്ത് ചിക്കിപ്പൊരിക്കുക. ചോറ് പച്ചക്കറികൂട്ടിലേക്കിട്ട് അല്പം ഉപ്പും കുരുമുളകുപൊടിയും സോയാ സോസും ചേര്‍ത്ത് യോജിപ്പിക്കുക. ശേഷം മുട്ടക്കഷ്ണങ്ങളും മല്ലിയിലയും ചേര്‍ക്കുക.

Content Highlights: easy egg fried recipe