വിറ്റാമിനുകളാല്‍ സമൃദ്ധമാണ് കാരറ്റ്. ഡയറ്റില്‍ കാരറ്റും പരമാവധി ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും. എന്നാല്‍ പലര്‍ക്കും കാരറ്റ് തോരനോ മെഴുക്കുപുരട്ടിയോ ഒക്കെ വച്ചാല്‍ കഴിക്കാന്‍ ഇഷ്ടമല്ല. അത്തരക്കാര്‍ക്ക് എളുപ്പത്തില്‍ പരീക്ഷിക്കാവുന്ന രുചികരമായ വിഭവമാണ് കാരറ്റ് ഫ്രൈ. ഈസിയായി സ്‌പൈസി കാരറ്റ് തയ്യാറാക്കുന്ന വിധമാണ് താഴെ നല്‍കിയിരിക്കുന്നത്.
ചേരുവകള്‍
കാരറ്റ്- അഞ്ചെണ്ണം
വെളിച്ചെണ്ണ- മൂന്ന് ടീസ്പൂണ്‍
കടുക്- അര ടീസ്പൂണ്‍
ഉലുവ- അരടീസ്പൂണ്‍
മുളകുപൊടി- ഒന്നരടീസ്പൂണ്‍
ഗരംമസാല- അര ടീസ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കാരറ്റ് വട്ടത്തില്‍ കട്ടിയില്ലാതെ കഷ്ണങ്ങളാക്കി വെക്കുക. ഇനി പാനില്‍ വെളിച്ചെണ്ണയൊഴിച്ച് കടുകും ഉലുവയും ചേര്‍ക്കുക. കടുക് പൊട്ടിവരുമ്പോള്‍ ഇതിലേക്ക് കാരറ്റ് ചേര്‍ക്കുക. ശേഷം മുളകുപൊടി, ഉപ്പ്, ഗരംമസാല എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. പതിനഞ്ചു മിനിറ്റ് മൂടിവച്ച് വേവിക്കാം. ഇടയ്ക്കിടെ നന്നായി ഇളക്കിക്കൊടുക്കണം. നന്നായി ഫ്രൈ ആയതിനുശേഷം വാങ്ങിവെക്കാം.
Content Highlights: easy carrot fry recipe