കേരളീയരുടെ ഇഷ്ട ഭക്ഷണമാണ് അവിയല്‍. ധാരാളം പച്ചക്കറികള്‍ ചേര്‍ന്ന പോഷക ഭക്ഷണം. ഓരോ സ്ഥലങ്ങള്‍ മാറുമ്പോഴും അവിയല്‍ ചേരുവകളിലും രുചിയിലും മാറ്റമുണ്ടാകും. ഇന്ന് എളുപ്പത്തില്‍ തയ്യാറാക്കാവുന്ന അവിയല്‍ പരീക്ഷിച്ചാലോ
ചേരുവകള്‍
- എണ്ണ- രണ്ട് ടീസ്പൂണ്‍
- പച്ചമുളക്- മൂന്ന്
- കറിവേപ്പില- ആവശ്യത്തിന്
- ജീരകം- കുറച്ച്
- പച്ചക്കറികള്‍- മുരിങ്ങക്ക, കാരറ്റ്, ബിന്‍സ്, പച്ചക്കായ, ചേന, ഉരുളക്കിഴങ്ങ്, മത്തങ്ങ, കുമ്പളങ്ങ,
- ഉപ്പ്- പാകത്തിന്
- തേങ്ങ
- കട്ടത്തൈര്- രണ്ട് ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
തേങ്ങ, ജീരകം,കറിവേപ്പില, പച്ചമുളക് എന്നിവ ചേര്‍ത്ത് അരച്ച് തൈര് ചേര്‍ത്ത് ഇളക്കി മാറ്റി വയ്ക്കുക. പച്ചക്കറികള്‍ കഷണങ്ങളാക്കി വേവിച്ച് വയ്ക്കുക. ഒരു പാനില്‍ എണ്ണയൊഴിച്ച് പച്ചമുളകും കറിവേപ്പിലയുമിട്ട് മൂപ്പിക്കുക. അതിലേക്ക് വേവിച്ച പച്ചക്കറികള്‍ ഇടുക. ഇനി പാകത്തിന് ഉപ്പ് ചേര്‍ത്ത് ഇളക്കിയ ശേഷം തേങ്ങ അരച്ചത് ചേര്‍ത്ത് ഇളക്കാം. രണ്ട് മൂന്ന് മിനിറ്റ് ചെറുതീയില്‍ വേവിച്ച ശേഷം തീയണച്ച് ചൂടോടെ വിളമ്പാം.
Content Highlights: Easy avial recipe