നോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങളുടെ ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ് ആലു ഗോബി. എളുപ്പത്തില്‍ തയ്യാറാക്കാവുന്ന വിഭവമാണിത്. വളരെ കുറച്ച് ചേരുവകള്‍ മാത്രമേ ഈ വിഭവത്തിന് ആവശ്യമുള്ളു.

ചേരുവകള്‍

  1. ഉരുളക്കിഴങ്ങ് - 2 ഇടത്തരം
  2. കോളിഫ്‌ളവര്‍ ഇതളുകള്‍  - ഒന്നര കപ്പ്
  3. തക്കാളി - 2 ഇടത്തരം
  4. വെളിച്ചെണ്ണ - ആവശ്യത്തിന്
  5. കാശ്മീരി മുളകുപൊടി - 3 ടീസ്പൂണ്‍
  6. കായപ്പൊടി -  ആവശ്യത്തിന്
  7. മല്ലിയില- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

പാനില്‍ വെളിച്ചെണ്ണ ചൂടാക്കി കടുക് മൂപ്പിച്ച് തക്കാളി അരിഞ്ഞത് ചേര്‍ത്ത് എണ്ണ തെളിയും വരെ വഴറ്റുക.. ശേഷം 2-3 ടീസ്പൂണ്‍ കാശ്മീരി മുളകുപൊടിയും അല്പം കായപ്പൊടിയും ചേര്‍ക്കുക.
ഇതിലേക്ക് അരിഞ്ഞു വെച്ച ഉരുളക്കിഴങ്ങും കോളിഫ്‌ളവര്‍ ഇതളുകളും ചേര്‍ത്ത് ഉപ്പുമിട്ട് വഴറ്റുക... ശേഷം ഒരു കപ്പ് വെള്ളവുമൊഴിച്ചു ചെറുതീയില്‍ അടച്ചു വെച്ച് പാകം ചെയ്യക...
പാകത്തിന് വെന്തു വരുമ്പോള്‍ മല്ലിയില ചേര്‍ത്ത് വാങ്ങി വെയ്ക്കാം...

Content Highlights: Easy aalu gobi recipe