ഉച്ചയൂണ് അൽപം സ്പെഷ്യലാക്കിയാലോ, താറാവ് റോസ്റ്റ് തയ്യാറാക്കാം

ചേരുവകൾ

 1. താറാവ് ഇറച്ചി- ഒരു കിലോ
 2. സവാള- 750 ഗ്രാം
 3. ഇഞ്ചി- ഒരു വലിയ കഷണം
 4. വെളുത്തുള്ളി- 10 അല്ലി
 5. പച്ചമുളക്- 10 എണ്ണം
 6. മഞ്ഞൾപ്പൊടി- അര ടീസ്പൂൺ
 7. മുളകുപൊടി- ഒരു ടീസ്പൂൺ
 8. കുരുമുളകുപൊടി- രണ്ട് ടീസ്പൂൺ
 9. പെരുംജീരകപൊടി- രണ്ട് ടീസ്പൂൺ
 10. കറുവ, ഗ്രാമ്പൂ, ഏലയ്ക്ക, ജാതിപത്രി എന്നിവ ചേർന്ന മസാലപ്പൊടി- ഒന്നര ടീസ്പൂൺ
 11. വെളിച്ചെണ്ണ- നൂറ് ഗ്രാം
 12. തേങ്ങാപ്പാൽ- രണ്ട് തേങ്ങയുടേത്
 13. ഉപ്പ്- പാകത്തിന്

തയ്യാറാക്കുന്ന വിധം

വെളിച്ചെണ്ണ ചൂടാകുമ്പോൾ സവാള കനം കുറച്ച് അരിഞ്ഞതും അഞ്ച് പച്ചമുളക് നടുവേ കീറിയതും ഇട്ട് വഴറ്റുക. ബാക്കി പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി ഇവ ചതച്ച് ചേർക്കുക. ശേഷം മല്ലിപ്പൊടി, മുളകുപൊടി, പെരുംജീരകപ്പൊടി, കുരുമുളകുപൊടി, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് വഴറ്റുക. താറാവ് ചെറിയ കഷണങ്ങളാക്കിയത് ചേർത്ത് പാകത്തിന് ഉപ്പും ചേർത്ത് വേവിക്കാം. നന്നായി വെന്താൽ മസാലക്കൂട്ട് ചേർക്കുക. ഇനി തേങ്ങാപ്പാൽ ചേർത്ത് തിളവരുമ്പോൾ ഇറക്കി വയ്ക്കാം.

കൂടുതൽ പാചകക്കുറിപ്പുകളറിയാൻ ഗൃഹലക്ഷ്മി വാങ്ങാം
Content Highlights:duck roast kerala recipe