ചേരുവകൾ
മുരിങ്ങാക്കോൽ - 5 എണ്ണം
മുട്ട - 3 എണ്ണം
ഉള്ളി (ചെറുത്) - 100 ഗ്രാം (ചെറുതായി അരിഞ്ഞത്)
വെളുത്തുള്ളി - 3 അല്ലി ( ’’ )
ഇഞ്ചി - 1 കഷ്ണം ( ’’ )
പച്ചമുളക് - 4 എണ്ണം (2 ആയി പിളർത്തിയത്)
മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
തേങ്ങ - അരമുറി ചിരകിയത്
തയ്യാറാക്കുന്ന വിധം
മുരിങ്ങാക്കോൽ പുറംതൊലി കളഞ്ഞ് ഉടയാതെ വേവിക്കുക. ഒരു ചീനചട്ടിയിൽ എണ്ണ ചൂടാക്കി അതിൽ ഉള്ളി, പച്ചമുളക്, വെളുത്തുള്ളി, ഇഞ്ചി എന്നിവ ഇട്ട് വഴറ്റുക. അതിലേക്ക് മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് ഇളക്കുക. ഇതിൽ വേവിച്ചു വച്ചിരിക്കുന്ന മുരിങ്ങാക്കായും ചേർത്ത് മുട്ടപൊട്ടിച്ചതും ചേർത്ത് വഴറ്റി അതിലേക്ക് തേങ്ങയും ചേർത്ത് ഇളക്കി ചെറുതീയിൽ വേവിക്കുക. 5 മിനിറ്റ് കഴിഞ്ഞ് ഇത് വാങ്ങി വെയ്ക്കാം.