മുരിങ്ങക്ക കൊണ്ട് കറിയും മെഴുക്കുപുരട്ടിയുമൊക്കെ ഉണ്ടാക്കുന്നവരുണ്ട്. എന്നാല്‍ രുചികരമായി ഫ്രൈ ചെയ്‌തെടുക്കാനും ബെസ്റ്റാണ് മുരിങ്ങക്ക. അധികം ചേരുവകളില്ലാതെ എളുപ്പത്തില്‍ മുരിങ്ങക്ക ഫ്രൈ തയ്യാറാക്കുന്ന വിധമാണ് താഴെ നല്‍കിയിരിക്കുന്നത്. 

ചേരുവകള്‍

മുരിങ്ങക്ക - 3 ഇടത്തരം
പച്ചരി - 1 /4 കപ്പ്
വറ്റല്‍മുളക് - 8-12
കായം - 1 ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്നവിധം

പച്ചരിയും വറ്റല്‍മുളകും ഒരു മണിക്കൂര്‍ കുതിര്‍ക്കുക. ശേഷം വെള്ളം വാര്‍ത്തു കളഞ്ഞ് നല്ല കട്ടിയായി അരച്ചെടുക്കുക. വളരെ നേരിയ രീതിയില്‍ തരുതരുപ്പായും അരയ്ക്കാം. മുരിങ്ങക്ക നെടുകെ കീറി കഷണങ്ങളാക്കുക. കഷ്ണങ്ങളില്‍ ഈ അരപ്പും കായവും ഉപ്പും ചേര്‍ത്ത് നന്നായി പുരട്ടി അര മണിക്കൂറെങ്കിലും വെയ്ക്കാം. ശേഷം ചൂടായ എണ്ണയില്‍ നന്നായി ഫ്രൈ ചെയ്‌തെടുക്കാം.

Content Highlights: drumstick fry recipe