പ്രമേഹമുണ്ടെങ്കില്‍ ഇഷ്ടമുള്ള ഭക്ഷണസാധങ്ങളും ഒഴിവാക്കാന്‍ ഏറെയുണ്ടാവും. പ്രത്യേകിച്ചും ചോറും മധുരവുമൊക്കെയാണ് പലര്‍ക്കും വേണ്ടെന്ന് വയ്‌ക്കേണ്ടി വരുന്നത്. ഉച്ചക്ക് ചോറുണ്ടില്ലെങ്കില്‍ പിന്നെ എന്ത് ചെയ്യും എന്നാണോ, പോഷകങ്ങള്‍ ഏറെ അടങ്ങിയ വയറു നിറയ്ക്കുന്ന ഈ സാലഡ് പരീക്ഷിച്ചാലോ

ചേരുവകള്‍

  1. പനീര്‍ കഷണങ്ങളാക്കിയത്- ഒന്ന്
  2. കാരറ്റ് അരിഞ്ഞത്- ഒന്ന്
  3. സവാള കനംകുറച്ച് അരിഞ്ഞത്- അരകപ്പ്
  4. തക്കാളി കനംകുറച്ച് അരിഞ്ഞത്- അരകപ്പ്
  5. കുരുമുളക്‌പൊടി- ഒരു ടീസ്പൂണ്‍
  6. നാരങ്ങാനീര്- ഒരു ടീസ്പൂണ്‍
  7. മല്ലിയില- ഒരു പിടി

തയ്യാറാക്കുന്ന വിധം

ഒരു ബൗളില്‍ സവാള, കാരറ്റ്, തക്കാളി എന്നിവ ഇടുക. ഇതിലേക്ക് പനീര്‍, കുരുമുളക്‌പൊടി, നാരങ്ങാനീര്, മല്ലിയില എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. സേര്‍വിങ് ബൗളിലേക്ക് വിളമ്പി കഴിക്കാം.

Content Highlights: Diabetes Diet Salad Made With Carrots And Paneer