ണിന് ഒപ്പം സ്വാദേറുന്ന കറി നാരങ്ങ കിച്ചടി തയ്യാറാക്കാം

ചേരുവകള്‍

  1. കറി നാരങ്ങ- ഒരെണ്ണം
  2. പച്ചമുളക്- മൂന്നെണ്ണം
  3. ഇഞ്ചി, ജീരകം- അര ഗ്രാം
  4. തേങ്ങ ചിരവിയത്- കാല്‍ക്കപ്പ്
  5. തൈര്- അരക്കപ്പ്
  6. ഉപ്പ്, പഞ്ചസാര, കടുക്- കാല്‍ ടീസ്പൂണ്‍ വീതം
  7. കറിവേപ്പില- രണ്ട് തണ്ട്
  8. ഉണക്കമുളക്- രണ്ടെണ്ണം

തയ്യാറാക്കിയ വിധം

ചെറിയ കഷണങ്ങളാക്കിയ നാരങ്ങ ഉപ്പ് ചേര്‍ത്ത് ഒരു രാത്രി വയ്ക്കുക. ഇതിലേക്ക് നുറുക്കിയ പച്ചമുളകും ചേര്‍ക്കണം. തേങ്ങയും ജീരകവും ചേര്‍ത്തരച്ചതില്‍ തൈരൊഴിച്ച് ഇളക്കുക. ഇത് നാരങ്ങയില്‍ ചേര്‍ത്ത് ഉപ്പും പഞ്ചസാരയുമിട്ട് ഇളക്കണം. ഒരുപാനില്‍ വെളിച്ചെണ്ണ ചൂടാക്കി കടുകുപൊട്ടിച്ച് ഉണക്കമുളകും ചേര്‍ക്കുക. എന്നിട്ട് കിച്ചടിക്ക് മുകളില്‍ തൂവാം. 

കൂടുതല്‍ പാചകക്കുറിപ്പുകളറിയാന്‍ ഗൃഹലക്ഷ്മി വാങ്ങാം

Content Highlights: Curry naranga kichadi recipe