എളുപ്പത്തിലൊരു കറിയുണ്ടാക്കാന്‍ പറ്റിയാല്‍ നന്നായില്ലോ? വളരെ കുറച്ച് ചേരുവകള്‍ കൊണ്ട് എളുപ്പത്തില്‍ തയ്യാറാക്കാന്‍ പറ്റുന്ന തൈര് കറി തയ്യാറാക്കാം

ചേരുവകള്‍

  1. തൈര്: 2 കപ്പ്
  2. എണ്ണ: 2 ടീസ്പൂണ്‍ 
  3. ചതച്ച മുളക്: 1/2 ടേബിള്‍ സ്പൂണ്‍
  4. ഉള്ളി: 5
  5. കറിവേപ്പില
  6. ഉപ്പ്

തയ്യാറാക്കുന്ന വിധം

ഒരു പാന്‍ ചൂടാക്കി അരിഞ്ഞ ഉള്ളിയും കറിവേപ്പിലയും ചേര്‍ത്ത് നന്നായി വഴറ്റുക. ചതച്ച മുളക് ചേര്‍ത്ത് വീണ്ടും നന്നായി വഴറ്റുക. തീ ഓഫ്  ചെയ്തിട്ട്  തൈര് ചേര്‍ത്ത് 
ഉപ്പ് ക്രമീകരിക്കുക ..

Content Highlights: Curd curry recipe