ണിന് ചൂട് താറാവ് റോസ്റ്റ് തയ്യാറാക്കാം

 1. താറാവ്- ഒന്നേകാല്‍ കിലോ
 2. ഉള്ളി- 100 ഗ്രാം
 3. സവാള- 100 ഗ്രാം
 4. പച്ചമുളക്- അഞ്ച് എണ്ണം
 5. ഇഞ്ചി അരിഞ്ഞത്- ഒരു ടീസ്പൂണ്‍
 6. വെളുത്തുള്ളി അരിഞ്ഞത് -ഒരു ടീസ്പൂണ്‍
 7. കടുക്- അര ടീസ്പൂണ്‍
 8. കറിവേപ്പില- ഒരു കതിര്‍
 9. മുളക്‌പൊടി - 2 സ്പൂണ്‍
 10. മല്ലിപ്പൊടി- ഒരു സ്പൂണ്‍
 11. മഞ്ഞള്‍പൊടി- അര സ്പൂണ്‍
 12. മസാല- അര സ്പൂണ്‍
 13. കുരുമുളക്‌പൊടി- ഒരു ടീസ്പൂണ്‍
 14. തേങ്ങാപ്പാല്‍- ഒരു കപ്പ്
 15. വെളിച്ചെണ്ണ- 50 മില്ലി
 16. ഉപ്പ്- ആവശ്യത്തിന് 
 17. തക്കാളി- മൂന്ന്

തയ്യാറാക്കുന്ന വിധം

ഒരു ചെറിയ ഉരുളി അടുപ്പില്‍ വെച്ച് എണ്ണ ഒഴിക്കുക. ചൂടാകുമ്പോള്‍ കടുക് ഇടുക, കറിവേപ്പില ചേര്‍ക്കുക. ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേര്‍ക്കുക. ശേഷം ചെറിയ ഉള്ളി ചേര്‍ത്ത് ഇളക്കുക. പച്ചമുളക്, തക്കാളി അരിഞ്ഞത് എന്നിവ ഇട്ട് വഴറ്റണം. മുളക്‌പൊടി, മല്ലി പൊടി എന്നിവ ചേര്‍ക്കാം. ശേഷം താറാവ്, മസാല, കുരുമുളക്‌പൊടി എന്നിവ കൂടി ഇടണം. തേങ്ങാപ്പാല്‍ ഒഴിച്ച് ഇളക്കി അടച്ചുവെച്ച് പാകമാവുമ്പോള്‍ വാങ്ങാം.

കൂടുതല്‍ പാചകക്കുറിപ്പുകള്‍ അറിയാന്‍ ഗൃഹലക്ഷ്മി വാങ്ങാം

Content Highlight: crispy roast duck recipe