ചേരുവകള്‍:
1. ഞണ്ട് (ഫ്‌ളവര്‍ ക്രാബ്) 1 കിലോഗ്രാം
2. മഞ്ഞള്‍പ്പൊടി അര ടീസ്പൂണ്‍
3. കുരുമുളകുപൊടി ഒന്നര ടേബിള്‍ സ്പൂണ്‍
4. മുളകുപൊടി 2 ടേബിള്‍ സ്പൂണ്‍
5. വെളുത്തുള്ളി 10 -12 എണ്ണം
6. ചെറുനാരങ്ങ ഒരെണ്ണം
7. ഉപ്പ്, വെളിച്ചെണ്ണ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
നന്നായി ക്ലീന്‍ചെയ്ത് കഴുകി വൃത്തിയാക്കിയ ഞണ്ടില്‍ മഞ്ഞള്‍പ്പൊടി, കുരുമുളകുപൊടി മുളകുപൊടി, ഉപ്പ്, നാരങ്ങാനീര് എന്നിവ തിരുമ്മി 15 മിനിറ്റ് വയ്ക്കുക. ഒരു ഫ്രയിങ് പാനില്‍ വെളിച്ചെണ്ണയൊഴിച്ച് ചൂടാക്കുക. എണ്ണ ചൂടാവുമ്പോള്‍ വെളുത്തുള്ളി തൊണ്ടുകളയാതെ ചതച്ച് പാനില്‍ ഇടുക. അതിനുശേഷം തിരുമ്മിവച്ചിരിക്കുന്ന ഞണ്ട് ചെറുതീയില്‍ ഫ്രൈ ചെയ്‌തെടുക്കുക. 12 മിനിറ്റ് കഴിഞ്ഞ് ഞണ്ട് മറിച്ചിട്ട് മറുവശവും ഫ്രൈ ചെയ്‌തെടുക്കുക. പാകത്തിന് ഫ്രൈയായി കഴിഞ്ഞാല്‍ ചൂടോടെ സെര്‍വ് ചെയ്യാം.
Content Highlights: crab fry recipe