ണ് രുചികരമാക്കാന്‍ വീട്ടില്‍ തന്നെയുള്ള വിഭവങ്ങള്‍ ഒരുക്കിയാലോ, ഇന്ന് ചുണ്ടയ്ക്ക തീയല്‍ പരീക്ഷിക്കാം

 ചേരുവകള്‍

  1. ചുണ്ടയ്ക്ക - ഒരു കപ്പ്,
  2. ചെറിയ ഉള്ളി -50 ഗ്രാം
  3. മുളകുപൊടി- ഒരു ടേബിള്‍സ്പൂണ്‍,
  4. മല്ലിപ്പൊടി- അര ടേബിള്‍സ്പൂണ്‍
  5. പുളി- ചെറിയ നെല്ലിക്ക വലിപ്പത്തില്‍ 
  6. മഞ്ഞള്‍പ്പൊടി -കാല്‍ ടീസ്പൂണ്‍
  7. വെളിച്ചെണ്ണ -രണ്ട് ടേബിള്‍സ്പൂണ്‍
  8. കടുക് -അര ടീസ്പൂണ്‍
  9. ഉലുവ -അഞ്ചെണ്ണം
  10. വറ്റല്‍ മുളക്- മൂന്നെണ്ണം
  11. കറിവേപ്പില- മൂന്ന് തണ്ട്
  12. ഇന്ദുപ്പ്- ആവശ്യത്തിന്
  13. വെള്ളം- ഒരു ഗ്ലാസ്
  14. തേങ്ങ -അര കപ്പ്

തയ്യാറാക്കുന്ന വിധം

ഒരു പാന്‍ ചൂടാകുമ്പോള്‍ തേങ്ങയും കുറച്ച് ചെറിയ ഉള്ളി അരിഞ്ഞതും കറിവേപ്പില ഒരു തണ്ടും  ഇട്ട് വറുത്തെടുക്കുക, ശേഷം മുളകുപൊടിയും മല്ലിപ്പൊടിയും അതില്‍ ചേര്‍ക്കുക. ബ്രൗണ്‍ നിറമാകുമ്പോള്‍ ഇത് മിക്‌സിയില്‍ ഇട്ടു പുളിയും മഞ്ഞള്‍പ്പൊടിയും വെള്ളവും ഒഴിച്ച് നന്നായി അരയ്ക്കുക. ഇനി ഒരു കുക്കര്‍ അടുപ്പില്‍ വച്ച് ചൂടാകുമ്പോള്‍ എണ്ണ ഒഴിക്കുക. ശേഷം കടുക്, വറ്റല്‍മുളക്, ഉലുവ, കറിവേപ്പില എന്നിവ ഇടുക. അതിനുശേഷം കഴുകി ചതച്ച് അരി കളഞ്ഞ് വൃത്തിയാക്കി വച്ചിരിക്കുന്ന ചുണ്ടയ്ക്കയും ബാക്കി ഉള്ളിയും ഇടുക. എന്നിട്ട് അരച്ചുവച്ചിരിക്കുന്ന മിശ്രിതം ഇതില്‍ ചേര്‍ത്ത് പാകത്തിന് ഉപ്പും കുറച്ച് വെള്ളവും ഒഴിച്ച് കുക്കര്‍  രണ്ട് വിസില്‍ കേള്‍ക്കുമ്പോള്‍ ഇറക്കി വയ്ക്കാം. ചൂടോടെ വിളമ്പാം.

Content Highlights: Chundakka theeyal Kerala Naden recipe