ഴക്കാലത്ത് ആഹരവും വെള്ളവും എല്ലാം ഏറെ സൂക്ഷിച്ചു വേണം. രോഗങ്ങള്‍ വേഗം പിടിപെടാന്‍ സാധ്യതയുള്ള കാലാവസ്ഥയാണ്. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും ദഹനത്തിനും എല്ലാം നല്ലതാണ് ചുക്കുകാപ്പി. ചുക്കുകാപ്പി കുടിച്ചാലോ

ചേരുവകള്‍

  1. പൊടിച്ച ചുക്ക്- രണ്ട് ടീസ്പൂണ്‍
  2. കരിപ്പെട്ടി- അരക്കപ്പ്
  3. വെള്ളം- നാല് കപ്പ്
  4. കുരുമുളകുപൊടി- അര ടീസ്പൂണ്‍
  5. തുളസിയില- നാലെണ്ണം
  6. ഏലയ്ക്ക- രണ്ടെണ്ണം
  7. കാപ്പിപ്പൊടി- കാല്‍ ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

വെള്ളം തിളപ്പിക്കുക. ഇതിലേക്ക് ചുക്കുപൊടി, കരിപ്പെട്ടി, തുളസിയില എന്നിവ ചേര്‍ത്ത് വീണ്ടും തിളപ്പിക്കുക. ശേഷം തൊലി കളഞ്ഞ ഏലക്കയും, കുരുമുളകുപൊടിയും കാപ്പിപ്പൊടിയും ചേര്‍ക്കാം. അടുപ്പില്‍ നിന്നിറക്കി അരിച്ചെടുത്ത് കുടിക്കാം.

കൂടുതല്‍ പാചകക്കുറിപ്പുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാങ്ങാം

Content Highlights: Chukku Kappi Recipe for monsoon health