ഴക്കാലത്ത് വീട്ടിലിരിക്കുമ്പോള്‍ അല്‍പ്പം മീന്‍ പരീക്ഷണങ്ങളായാലോ, വ്യത്യസ്ത മീന്‍ വിഭവമായ ചൂണ്ടക്കാരന്‍ കൊഞ്ച്  തയ്യാറാക്കാം

ചേരുവകള്‍

  1. മീഡിയം കൊഞ്ച്- ആറെണ്ണം
  2. ചുവന്നുള്ളി- 15 എണ്ണം
  3. കാന്താരി മുളക്- ഒരു പിടി
  4. ഇഞ്ചി- ഒരു ചെറിയ കഷണം
  5. വെളുത്തുള്ളി- അഞ്ച് അല്ലി
  6. ഉപ്പ്- പാകത്തിന്
  7. വെളിച്ചെണ്ണ- ആവശ്യത്തിന്
  8. വറ്റല്‍മുളക്- രണ്ടെണ്ണം

തയ്യാറാക്കുന്ന വിധം

പാന്‍ ചൂടാക്കി എണ്ണ ഒഴിക്കുക. ഇതിലേക്ക് ചുവന്നുള്ളി, കാന്താരിമുളക്, വെളുത്തുള്ളി, ഇഞ്ചി എന്നിവ ചതച്ചത് ഇടുക. വഴറ്റിയ ശേഷം കൊഞ്ച് അതിലേക്ക് ചേര്‍ക്കാം. പാകത്തിന് ഉപ്പും ചേര്‍ത്ത് ചെറുതീയില്‍ വേവിക്കാം. കൊഞ്ച്  വെന്തതിന് ശേഷം വറ്റല്‍ മുളക് ചതച്ചത് മുകളില്‍ വിതറാം.

(തയ്യാറാക്കിയത്-  പ്രജിത്ത്, എക്‌സിക്യൂട്ടീവ് ഷെഫ്, ദി ഷാപ്പ് ഫാമിലി റസ്റ്റൊറന്റ്, കോഴിക്കോട്‌)

കൂടുതല്‍ പാചകക്കുറിപ്പുകളറിയാന്‍ ഗൃഹലക്ഷ്മി വാങ്ങാം

Content Highlights: Choondakkaran konchu special Kerala prawn recipe