ചിക്കന്‍ വിഭവങ്ങളില്‍ പേരു കേട്ട ചില്ലി ചിക്കന്‍ പരീക്ഷിച്ചു നോക്കിയാലോ
ചേരുവകള്‍
എല്ലില്ലാത്ത ചിക്കന്‍ കഷണം - ആറെണ്ണം
ഉള്ളി അരിഞ്ഞത് - രണ്ട് ടീസ്പൂണ്‍
പച്ചമുളക് അരിഞ്ഞത് - ഒരു ടീസ്പൂണ്‍
വെളുത്തുള്ളി അരിഞ്ഞത് - ഒരു ടീസ്പൂണ്‍
ഇഞ്ചി അരിഞ്ഞത് - ഒരു ടീസ്പൂണ്‍
തക്കാളി സോസ് - നാല് ടേബിള്‍സ്പൂണ്‍
സോയാസോസ് - രണ്ട് ടേബിള്‍ സ്പൂണ്‍
എണ്ണ - ആവശ്യത്തിന്
മുട്ട - ഒന്ന്
മൈദ - രണ്ട് ടേബിള്‍ സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
ചതുരത്തില്‍ അരിഞ്ഞ സവാള - ഒന്ന്
ചതുരത്തില്‍ അരിഞ്ഞ കാപ്സിക്കം - ഒന്ന്
വിനാഗിരി - ഒരു ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
മുട്ടയും മൈദയും ഒരു നുള്ള് ഉപ്പ് ചേര്‍ത്ത് അല്പം അയഞ്ഞ മാവ് തയ്യാറാക്കുക. ചിക്കന്‍ ഇതില്‍ മുക്കി എണ്ണയില്‍ നന്നായി വറുത്തെടുക്കുക. ചീനച്ചട്ടിയില്‍ അല്പം എണ്ണ ഒഴിച്ച് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, എന്നിവ വഴറ്റുക. തക്കാളി സോസ്, സോയാസോസ്, വിനാഗിരി, ചതുരത്തില്‍ അരിഞ്ഞ കാപ്സിക്കം, സവാള എന്നിവയും ചിക്കനും ചേര്‍ത്ത് നന്നായി ഇളക്കിയെടുക്കുക.
Content Highlights: chilly chicken, food updates, food news, food, cooking, easy cooking