സൈഡ് ഡിഷായി ഇന്ന് തേന്‍ ചേര്‍ത്ത ചിക്കന്‍ വിങ്‌സ് തയ്യാറാക്കിയാലോ
മാരിനേറ്റ് ചെയ്യാന്‍
- ചിക്കന്‍ വിങ്‌സ്- അര കിലോ
- ഗാര്‍ലിക് പേസ്റ്റ്- ഒരു ടീസ്പൂണ്‍
- സവാള- പകുതി, ചെറുതായി അരിഞ്ഞത്.
- മുളക്‌പൊടി- അര ടീസ്പൂണ്‍
- മഞ്ഞള്‍പ്പൊടി- ഒരു ടീസ്പൂണ്‍
- ഗരംമസാല- ഒരു ടീസ്പൂണ്‍
- നാരങ്ങാനീര്- നാല് ടീസ്പൂണ്‍
- വിനാഗിരി- നാല് ടീസ്പൂണ്‍
- ഉപ്പ്- പാകത്തിന്
മറ്റ് ചേരുവകള്‍
- ഒലീവ് ഓയില്‍- പാകത്തിന്
- തേന്‍- മൂന്ന് ടേബിള്‍സ്പൂണ്‍
- നാരങ്ങാനീര്- മൂന്ന് ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
ഒരു ബൗളില്‍ ചിക്കന്‍ ഇട്ട് മാരിനേറ്റ് ചെയ്യാനുള്ള ചേരുവകള്‍ ചേര്‍ത്ത് മിക്‌സ് ചെയ്ത് വയ്ക്കുക. ചേരുവകള്‍ ചിക്കനില്‍ നന്നായി പിടിക്കാന്‍ രണ്ട് മണിക്കൂറെങ്കിലും ചിക്കന്‍ ഇങ്ങനെ വയ്ക്കണം. ശേഷം പാനില്‍ എണ്ണ ചൂടാക്കി അതില്‍ ചിക്കന്‍ കഷണങ്ങള്‍ ഇടാം. ചിക്കന്‍ ന്നായി മൊരിഞ്ഞു തുടങ്ങുമ്പോള്‍ തേനും നാരങ്ങാ നീരും ചിക്കനില്‍ ഒഴിച്ച് ഒന്നു കൂടി വേവിക്കാം. ഇനി ചൂടോടെ കഴിക്കാം.
Content Highlights: Chicken wings marinated with honey side dish for lunch recipe