ഞ്ചിനൊപ്പം ചൂടോടെ മസാല ചിക്കന്‍ ടിക്ക തയ്യാറാക്കിയാലോ

ചേരുവകള്‍

 1. തണ്ടൂരി പേസ്റ്റ്- രണ്ട് ടേബിള്‍ സ്പൂണ്‍
 2. കട്ടിത്തൈര്- രണ്ട് ടേബിള്‍ സ്പൂണ്‍
 3. തൊലി നീക്കിയ ചിക്കന്‍ ബ്രെസ്റ്റ്- രണ്ട്
 4. സിംഗിള്‍ ക്രീം- മൂന്ന് ടേബിള്‍ സ്പൂണ്‍
 5. തക്കാളി- 200 ഗ്രാം
 6. ഇഞ്ചി- രണ്ട് ടീസ്പൂണ്‍
 7. വെളുത്തുള്ളി- രണ്ട് അല്ലി, കഷണങ്ങളാക്കിയത്
 8. ഒലീവ് ഓയില്‍- മൂന്ന് ടേബിള്‍ സ്പൂണ്‍
 9. സവാള- ഒന്ന്, കഷണങ്ങളാക്കിയത്
 10. വറ്റല്‍ മുളക്- രണ്ട്
 11. മഞ്ഞള്‍പ്പൊടി- കാല്‍ ടീസ്പൂണ്‍
 12. പാപ്രിക്ക- കാല്‍ ടീസ്പൂണ്‍
 13. ഉപ്പ്- അര ടീസ്പൂണ്‍
 14. പെരുംജീരകം- അര ടീസ്പൂണ്‍
 15. മല്ലിപ്പൊടി- അര ടീസ്പൂണ്‍
 16. ഗരംമസാല- കാല്‍ ടീസ്പൂണ്‍
 17. മല്ലിയില- 25 ഗ്രാം

തയ്യാറാക്കുന്ന വിധം

ഒരു ബൗളില്‍ തണ്ടൂരി പേസ്റ്റ്, കട്ടിത്തൈര്് എന്നിവ എടുത്ത് നന്നായി ഇളക്കുക. ഇതിലേക്ക് ചിക്കന്‍ കഷണങ്ങളിട്ട് ഇളക്കി ഒന്നോ രണ്ടോ മണിക്കൂര്‍ ഫ്രിഡ്ജില്‍ വയ്ക്കാം. ശേഷം ഓവന്‍ 350 ഡിഗ്രി ഫാരന്‍ഹീറ്റില്‍ പ്രീഹീറ്റ് ചെയ്ത് വയ്ക്കുക. ഓവന്‍ പ്രൂഫ് ഡിഷില്‍ വച്ച് ചിക്കന്‍ പത്ത് മിനിറ്റ് വേവിക്കുക. ഒരു ബൗളില്‍ ക്രീം, തക്കാളി, ഇഞ്ചി, വെളുത്തുള്ളി എന്നിവ മിക്‌സ് ചെയ്ത് മാറ്റി വയ്ക്കുക.

ഒരു സോസ്പാനില്‍ എണ്ണ ചൂടാക്കി അതിലേക്ക് സവാള ചേര്‍ത്ത് ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുന്നതുവരെ വഴറ്റുക. ഇതിലേക്ക് വറ്റല്‍ മുളക്, മഞ്ഞള്‍പ്പൊടി, പാപ്രിക്ക, ഉപ്പ്, പെരുംജീരകം, മല്ലിപ്പൊടി, ഗരംമസാല എന്നവ ചേര്‍ത്ത് വഴറ്റാം. ഇതിലേക്ക് ചിക്കന്‍ കഷണങ്ങളിട്ട് വറുക്കുക. ശേഷം തക്കാളിക്കൂട്ട് ചേര്‍ത്ത് ഇളക്കി അടച്ചു വച്ച് ചെറുതീയില്‍ അഞ്ച് മിനിറ്റ് വേവിക്കുക. 125 മില്ലി വെള്ളം ചേര്‍ത്ത് വീണ്ടും ഒരുമിനിറ്റ് വേവിക്കണം. തീയണച്ച് മല്ലിയില വിതറി അലങ്കരിക്കാം. ചൂടോടെ വിളമ്പാം.

Content Highlights: Chicken Tikka Masala Recipe