ഞ്ച് അല്‍പ്പം എരിവോടെ ആയാലോ, ചിക്കന്‍ പെപ്പര്‍ ഫ്രൈ തയ്യാറാക്കാം

ചേരുവകള്‍

  1. ചിക്കന്‍- 250 ഗ്രാം
  2. സവാള- 40 ഗ്രാം
  3. ജീരകം- 5 ഗ്രാം
  4. തക്കാളി- 20 ഗ്രാം
  5. മല്ലിപ്പൊടി- 10 ഗ്രാം
  6. ഗരംമസാല- 10 ഗ്രാം
  7. കുരുമുളകുപൊടി- 20 ഗ്രാം
  8. കറിവേപ്പില, ഉപ്പ്, എണ്ണ- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ചിക്കന്‍ കഴുകി വൃത്തിയാക്കി കഷണങ്ങളാക്കി മാറ്റി വയ്ക്കാം. ഒരു പാനില്‍ എണ്ണ ചൂടാകുമ്പോള്‍ അതില്‍ ജീരകമിട്ട് വഴറ്റണം. ശേഷം സവാളയും കറിവേപ്പിലയും ചേര്‍ത്ത് വഴറ്റാം. ഇനി മല്ലിപ്പൊടി, ഗരംമസാല എന്നിവ ചേര്‍ത്ത് വഴറ്റിയ ശേഷം തക്കാളി ചേര്‍ക്കാം. ചേരുവകള്‍ നന്നായി വഴറ്റി അതിലേക്ക് ചിക്കന്‍ ചേര്‍ത്ത് പാകത്തിന് വെള്ളവും ചേര്‍ത്ത് നന്നായി വേവിക്കുക. അധികം വെള്ളം വേണ്ട. ചിക്കന്‍ വെന്ത്, ചാറ് കുറുകിക്കഴിഞ്ഞാല്‍ അടുപ്പില്‍ നിന്നിറക്കി കുരുമുളക് പൊടി തൂവി വീണ്ടും ഇളക്കുക. ചൂടോടെ വിളമ്പാം

കൂടുതല്‍ പാചകക്കുറിപ്പുകളറിയാന്‍ ഗൃഹലക്ഷ്മി വാങ്ങാം

Content Highlights: Chicken Pepper fry for Lunch