സാധാരണ ചിക്കന്‍ കറി മടുത്തോ? എങ്കില്‍ ചിക്കനും പ്ലാവിലയും ചേര്‍ന്നൊരു വ്യത്യസ്ത വിഭവം പരീക്ഷിച്ചാലോ

ചേരുവകള്‍

 1. പ്ലാവിന്റെ തളിരില- അരക്കപ്പ്
 2. കുരുമുളകിന്റെ തളിരില- അരക്കപ്പ്
 3. വറ്റല്‍ മുളക്- രണ്ട്
 4. എല്ലില്ലാത്ത ചിക്കന്‍-50 ഗ്രാം
 5. ചുവന്നുള്ളി- എട്ട്
 6. പച്ചമുളക് - നാല്
 7. ഇഞ്ചി- വെളുത്തുള്ളി അരിഞ്ഞത്- അരസ്പൂണ്‍
 8. കുരുമുളകും ജീരകവും പൊടിച്ചത്- അരസ്പൂണ്‍
 9. മഞ്ഞള്‍പൊടി- പാകത്തിന്
 10. ഉപ്പ്- പാകത്തിന്
 11. വെളിച്ചെണ്ണ- ആവശ്യത്തിന്
 12. കടുക്- പാകത്തിന്
 13. കറിവേപ്പില- ഒരു തണ്ട്

തയ്യാറാക്കുന്ന വിധം

ഒരു പാനില്‍ വെളിച്ചെണ്ണ ചൂടാകുമ്പോള്‍ കറിലേപ്പിലയും വറ്റല്‍ മുളകും കടുകുമിട്ട് പൊട്ടിക്കുക. ഇതിലേക്ക് ചുവന്നുള്ളി അരിഞ്ഞത്, പച്ചമുളക് അരിഞ്ഞത്, ഇഞ്ചി, വെളുത്തുള്ളി എന്നിവയിട്ട് വഴറ്റുക. ഇതിലേക്ക് ചെറിയ കഷണങ്ങളാക്കി നുറുക്കിയ ചിക്കനും പാകത്തിന് ഉപ്പും മഞ്ഞള്‍പ്പൊടിയും പാകത്തിന് വെള്ളവും ചേര്‍ത്ത് അടച്ചു വച്ച് വേവിക്കാം. ചിക്കന്‍ വെന്തു തുടങ്ങിയാല്‍ അരിഞ്ഞു വച്ച ഇലകളും ചേര്‍ത്ത് വീണ്ടും വേവിക്കണം. നന്നായി വെന്ത് വെള്ളം വറ്റിയാല്‍ ഇതിലേക്ക് കുരുമുളകും ജീരകവും പൊടിച്ചത് ചേര്‍ത്ത് ഇളക്കാം. ചൂടോടെ കഴിക്കാം.

കൂടുതല്‍ പാചകക്കുറിപ്പുകളറിയാന്‍ ഗൃഹലക്ഷ്മി വാങ്ങാം

Content Highlights: chicken jackfruit leaves thoran variety dish for lunch