വ്യത്യസ്തമായ ചിക്കന്‍ കറി പരീക്ഷിച്ചാലോ, ചിക്കന്‍ ഗ്രീന്‍ ഗ്രേവി കറി തയ്യാറാക്കാം

ചേരുവകള്‍

 1. ചിക്കന്‍- 500 ഗ്രാം
 2. സവാള വലുതായി മുറിച്ചത്- ഒന്ന്
 3. ഇഞ്ചി- ഒരു കഷണം
 4. വെളുത്തുള്ളി- പത്ത് അല്ലി
 5. പച്ചമുളക് വലുത്- നാലെണ്ണം
 6. മല്ലിയില- 50 ഗ്രാം
 7. കുരുമുളക് പൊടിച്ചത്- ഒരു ടേബിള്‍ സ്പൂണ്‍
 8. ഗരംമസാലപ്പൊടി- ഒന്നരടീസ്പൂണ്‍
 9. ചെറുനാരങ്ങാ നീര്- രണ്ട് ടേബില്‍ സ്പൂണ്‍
 10. ഉപ്പ്- ആവശ്യത്തിന്
 11. തൈര്- മൂന്ന് കപ്പ്
 12. വെണ്ണ- രണ്ട് ടേബിള്‍ സ്പൂണ്‍
 13. ഫ്രഷ് ക്രീം- നാല് ടേബിള്‍ സ്പൂണ്‍
 14. എണ്ണ- നാല് ടേബിള്‍ സ്പൂണ്‍
 15. കസൂരി മേത്തി- ഒന്നര ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

മിക്‌സിയില്‍ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, മല്ലിയില, സവാള എന്നിവ അരച്ചെടുക്കുക. ഒരു പാത്രത്തില്‍ ചിക്കനിട്ട് അതിലേക്ക് കുരുമുളക്, ഗരംമസാലപ്പൊടി, തൈര്, ഫ്രഷ്‌ക്രീം, കസൂരി മേത്തി, അരച്ച മസാല, ചെറുനാരങ്ങാനീര്, വെണ്ണ, ഉപ്പ്, എന്നിവ ചേര്‍ത്ത് യോജിപ്പിച്ച് ചിക്കനില്‍ ചേരുവകള്‍ നന്നായി പിടിക്കുന്നതുവരെ ഇളക്കി രണ്ട് മണിക്കൂര്‍ വയ്ക്കാം. പാനില്‍ എണ്ണയൊഴിച്ച് ചിക്കന്‍ ചെറുതീയില്‍ ഫ്രൈ ചെയ്‌തെടുക്കുക. പാത്രത്തില്‍ അവശേഷിക്കുന്ന മസാല അങ്ങനെ മാറ്റി വയ്ക്കാം. ചിക്കന്‍ കുറച്ച് നിറം മാറുമ്പോള്‍ മാറ്റി വച്ച മസാല അതിലേക്ക് ചേര്‍ക്കാം. ശേഷം കാല്‍ കപ്പ് വെള്ളമൊഴിച്ച് മൂടി ഇരുപത് മിനിട്ട് വേവിക്കുക. ചൂടോടെ വിളമ്പാം.

കൂടുതല്‍ പാചകക്കുറിപ്പുകളറിയാന്‍ ഗൃഹലക്ഷ്മി വാങ്ങാം 

Content Highlights: chicken green gravy variety chicken dish recipe