തോരന്‍ പലതരമുണ്ട് എന്നാല്‍ ചെമ്മീന്‍ തോരന്‍ വേറെ ലെവലാണ്... ഈസ്റ്റര്‍ ഉച്ചയൂണിന് ഈ തോരന്‍ തയ്യാറാക്കാം. വളരെ എളുപ്പത്തില്‍ തയ്യാറാക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത

ചേരുവകള്‍

 1. ഇടത്തരം വലുപ്പമ്മുള്ള ചെമ്മീന്‍ - 500 ഗ്രാം
 2. ഉള്ളി ചെറുതായി അരിഞ്ഞത്- 300 ഗ്രാം
 3. തേങ്ങ കൊത്ത് - 50 ഗ്രാം
 4. വെളിച്ചെണ്ണ - 50 മില്ലി
 5. കടുക് - 10 ഗ്രാം
 6. ഉണക്ക മുളക് - 2 ഗ്രാം
 7. കറിവേപ്പില - ആവശ്യത്തിന്
 8. ഉപ്പ് - ആവശ്യത്തിന്

തോരന്‍ പേസ്റ്റിന് വേണ്ട ചേരുവകള്‍

 1. ചിരകിയ തേങ്ങ - 100 ഗ്രാം
 2. മഞ്ഞള്‍ പൊടി - 5 ഗ്രാം
 3. മുളക് പൊടി - 10 ഗ്രാം
 4. കുരുമുളക് - 15 ഗ്രാം

ഇവ അല്‍പ്പം വെള്ളം ചേര്‍ത്ത് ഒതുക്കിയെടുക്കുക

തയ്യാറാക്കുന്ന വിധം

മണ്‍ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി കടുക്, ഉണക്ക മുളക്, കറി വേപ്പില , തേങ്ങ കൊത്ത് എന്നിവ ചേര്‍ത്ത് മൂപ്പിക്കുക. ഇതിലേക്ക് ചെറിയ ഉള്ളി ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് വ്യത്തിയാക്കിയ ചെമ്മീന്‍ ചേര്‍ക്കാം. ഇതിലേക്ക് തോരന്‍ പേസ്റ്റും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് പതുക്കെ പാകം ചെയ്‌തെടുക്കാം.ചോറ് ചപ്പാത്തി എന്നിവയോടൊപ്പം മികച്ച കോമ്പോയാണ്.

Content Highlights: Prawns thoran recipe