പോഷകങ്ങള്‍ ഏറെയുള്ള ചതുരപ്പയറായാലോ ഇന്ന് ഉച്ചയൂണിന്

ചേരുവകള്‍

  1. ചതുരപ്പയര്‍- ചെറുതായി അരിഞ്ഞത് രണ്ട് കപ്പ് 
  2. വെളുത്തുള്ളി- ഒന്ന്
  3. തേങ്ങ- അര കപ്പ്
  4. ചുവന്നുള്ളി- ഒന്ന്
  5. പച്ചമുളക്- രണ്ട്
  6. ഉപ്പ്- ഒരു നുള്ള്

തയ്യാറാക്കുന്ന വിധം

ചതുരപ്പയര്‍ കുറച്ച് വെള്ളം ഒഴിച്ച് നന്നായി വേവിക്കുക. വേവ് കൂടുതലാണ് ഇതിന്. നന്നായി വെന്ത് വരുമ്പോള്‍ വെളുത്തുള്ളി, തേങ്ങ, ചുവന്നുള്ളി, പച്ചമുളക്, ഉപ്പ് എന്നിവ ഒതുക്കിയതും ചേര്‍ത്ത് മിക്‌സ് ചെയ്യുക. ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുകും കറിവേപ്പിലയുമിട്ട് മൂപ്പിച്ച് ഇതിലേയ്ക്ക് ചേര്‍ക്കുക.

ഗൃഹലക്ഷ്മി വായനക്കാരുടെ റെസിപ്പികള്‍

Content Highlights: Chathurapayar Thoran Recipe