ക്കയുടെ കാലമല്ലേ... ചക്കകൊണ്ട് തയ്യാറാക്കാം രുചികരമായ പുട്ട്

ചേരുവകള്‍

  1. ചക്കപ്പൊടി 
  2. തേങ്ങ ചുരണ്ടിയത്
  3. ഉപ്പ് 
  4. വെള്ളം   

തയ്യാറാക്കുന്ന വിധം 

ചക്ക ചെറുതായരിഞ്ഞ് ഉണക്കി മിക്‌സിയില്‍ പൊടിക്കുക. അത് ഒരു പാത്രത്തില്‍ മാറ്റുക. അതില്‍ ആവശ്യത്തിന് ഉപ്പു ചേര്‍ത്ത് ചൂടുള്ള വെള്ളത്തില്‍ പുട്ടിന് നനക്കുന്ന പോലെ നനക്കുക. അതിനുശേഷം പുട്ടുകുറ്റിയില്‍ ആദ്യം തേങ്ങയിടണം അതു കഴിഞ്ഞ് നനച്ചു വച്ചിരിക്കുന്ന മാവ് പിന്നെ തേങ്ങ ഇങ്ങനെ ലയറായി ഇട്ട് അടച്ച് പട്ടു കുടത്തില്‍ വച്ച് നല്ല പോലെ ആവി വന്ന ശേഷം ഒരു പാത്രത്തി തട്ടി ചെറു ചൂടോടെ കഴിക്കാം. തേങ്ങ, പോഷക ഇലകള്‍, ക്യാരറ്റ്, ഇവയും ലയറായി ഇട്ട് പുട്ട് ഉണ്ടാക്കാം.

കേരള സര്‍ക്കാരിന്റെ വനിത ശിശു വികസന വകുപ്പിന്റെ സമ്പുഷ്ടകേരളം പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ റെസിപ്പികള്‍.

Content Highlights: Chakkaputtu Recipe, Kerala Nadan Recipes