ലോക്ഡൗണായതോടെ ചക്കകൊണ്ടുള്ള വിഭവങ്ങളിലായിരുന്നു മിക്കവരുടെയും പാചക പരീക്ഷണം. എങ്കിൽ ഇന്ന് ചക്കക്കുരു കൊണ്ട് ഇടിയപ്പം തയ്യാറാക്കിയാലോ.

ചേരുവകൾ

  1. ചക്കക്കുരു വേവിച്ചത്- അര കപ്പ്
  2. അരിപ്പൊടി- അര കപ്പ്
  3. തേങ്ങ- ഒരു മുറി
  4. ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ചക്കക്കുരു ബ്രൗൺ തൊലിയോട് കൂടി ഉപ്പിട്ട് വേവിക്കുക. ഇളം ചൂടോടെ മിക്സിയിൽ നന്നായി അരച്ച് എടുക്കുക. അരിപ്പൊടിയും, ചക്കക്കുരു അരച്ചതും തുല്യ അളവിൽ എടുത്ത് ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി കുഴച്ചു എടുക്കുക. ആവശ്യം എങ്കിൽ അല്പം ചൂട് വെള്ളം ചേർത്ത് കൊടുക്കാം. ഈ കൂട്ട് സാധാരണ ഇടിയപ്പം പോലെ തന്നെ ഉണ്ടാക്കി മുകളിൽ തേങ്ങാപീര വിതറി ആവിയിൽ വേവിച്ച് കഴിക്കാം.

(കേരള സർക്കാരിന്റെ വനിത ശിശുവികസന വകുപ്പിന്റെ സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ റെസിപ്പികൾ).

Content Hijghlights: Chakkakuru idiyappam recipe, kerala food