ണിനൊപ്പം കൂട്ടാന്‍ ചക്കക്കുരു ചേര്‍ത്ത നാടന്‍ മീന്‍ കറി തയ്യാറാക്കിയാലോ

ചേരുവകള്‍

 1. ചക്കക്കുരു, തൊലികളഞ്ഞ് വൃത്തിയാക്കി കഷണങ്ങളാക്കിയത്- ഒരു പിടി
 2. മീന്‍- ചെറുമീന്‍- കാല്‍ക്കപ്പ്
 3. ഉപ്പ്- പാകത്തിന്
 4. മഞ്ഞള്‍പ്പൊടി- കാല്‍ ടീസ്പൂണ്‍
 5. മുളകുപൊടി- അര ടീസ്പൂണ്‍
 6. എണ്ണ- ഒരു ടേബിള്‍ സ്പൂണ്‍
 7. കടുക്- അല്‍പം
 8. വെളുത്തുള്ളി- അഞ്ച് അല്ലി
 9. ഇഞ്ചി- ചെറിയ കഷണം നുറുക്കിയത്
 10. പച്ചമുളക്- നാല്
 11. കുടംപുളി- രണ്ട്
 12. വെള്ളം- ആവശ്യത്തിന്
 13. കറിവേപ്പില- ഒരു തണ്ട്
 14. വറ്റല്‍ മുളക്- രണ്ട്

തയ്യാറാക്കുന്ന വിധം

കുക്കറില്‍ ചക്കക്കുരു പാകത്തിന് ഉപ്പും അല്‍പം വെള്ളവും മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും ചേര്‍ത്ത് വേവിക്കുക. ഒരു പാനില്‍ എണ്ണയൊഴിച്ച് ഇതിലേക്ക് വെളുത്തുള്ളി, ഇഞ്ചി, നടുവേ കീറിയ പച്ചമുളക് എന്നിവ ചേര്‍ത്ത് വഴറ്റുക. ഇനി മണ്‍ ചട്ടി വച്ച് അതിലേക്ക് മീനും പാകത്തിന് ഉപ്പും വെള്ളവും കുടംപുളിയും ചേര്‍ത്ത് ചെറുതീയില്‍ വേവിക്കുക. ഇതിലേക്ക് പച്ചമുളക് ഇഞ്ചി വെളുത്തുള്ളി വഴറ്റിയത് ചേര്‍ക്കാം. മീന്‍ വെന്ത് തുടങ്ങിയാല്‍ ആദ്യം വേവിച്ചു വച്ച ചക്കക്കുരുവും ചേര്‍ത്ത് ഇളക്കി നന്നായി വെന്താല്‍ ഇറക്കി വയ്ക്കാം. ഇനി പാനില്‍ കടുകും കറിവേപ്പിലയും വറ്റല്‍ മുളകുമിട്ട് താളിച്ച് കറിയുടെ മുകളില്‍ ഒഴിക്കാം.

Content Highlights: Chakkakkuru fish curry nadan recipe for lunch