എളുപ്പത്തില്‍ തയ്യാറാക്കാവുന്ന രുചികരമായ വിഭവമാണ് സൂപ്പ്. കാരറ്റ് കൊണ്ടുള്ള സൂപ്പ് പരിചയപ്പെടാം

ചേരുവകള്‍

  1. അരിഞ്ഞ കാരറ്റ്- 450 ഗ്രാം
  2. വെജിറ്റബിള്‍ ഓയില്‍- 1 ടേബിള്‍ സ്പൂണ്‍
  3. ഉളളി അരിഞ്ഞത്- 1
  4. മല്ലിയില്ല - ആവശ്യത്തിന്
  5. ഉപ്പ് - ആവശ്യത്തിന്
  6. കുരുമുളക്‌പൊടി - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
 
എണ്ണ ചൂടാക്കി അതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന ഉള്ളിയും കാരറ്റും ചേര്‍ത്ത് 3-4 മിനിട്ട് വേവിക്കുക. ഇതിലേക്ക് മല്ലിയില ചേര്‍ത്ത് ഒരു മിനിറ്റ് നേരം വേവിക്കുക. ഉപ്പ് ചേര്‍ത്ത ശേഷം തീ കുറച്ച് കുരുമുളക് പൊടി വിതറുക.
 
Content Highlights: Carrot soup recipe