രോഗ്യത്തിന് ഏറെ നല്ലതാണ് കാരറ്റ്, ലഞ്ചിന് കാരറ്റ് സൂപ്പ് പരീക്ഷിച്ചാലോ

ചേരുവകള്‍

 1. വെണ്ണ- രണ്ട് ടേബിള്‍സ്പൂണ്‍
 2. കാരറ്റ്- രണ്ടെണ്ണം, വലുത്, ചെറുതായി അരിഞ്ഞത്
 3. ഇഞ്ചി- രണ്ട് ടേബിള്‍സ്പൂണ്‍ (ചെരുതായി അരിഞ്ഞത്)
 4. ഉപ്പ്- ആവശ്യത്തിന്
 5. പഞ്ചസാര- ഒരു ടീസ്പൂണ്‍
 6. വെള്ളം- നാല് കപ്പ്
 7. ബേക്കിങ്ങ് സോഡ- അര ടീസ്പൂണ്‍
 8. തേങ്ങാപ്പാല്‍- മുക്കാല്‍ കപ്പ്
 9. മല്ലിയില നുറുക്കിയത്- ഒരു പിടി
 10. ക്രിസ്റ്റലൈസ്ഡ് ജിഞ്ചര്‍- കാല്‍ കപ്പ്
 11. സവാള നുറുക്കിയത്- രണ്ടെണ്ണം
 12. കുരുമുളക്‌പൊടി- അല്‍പം

തയ്യാറാക്കുന്ന വിധം

ഒരുപാനില്‍ വെണ്ണ ഉരുക്കുക. സവാള, ഇഞ്ചി, പഞ്ചസാര, ക്രിസ്റ്റലൈസ്ഡ് ജിഞ്ചര്‍ എന്നിവ ചേര്‍ത്ത് വഴറ്റണം. ശേഷം ഇതിലേക്ക് വെള്ളമൊഴിച്ച് ഉപ്പും കാരറ്റും ബേക്കിങ്ങ് സോഡയും ചേര്‍ത്ത് അടച്ചുവച്ച് സൂപ്പ് പരുവത്തിലാകുന്നതുവരെ വേവിക്കുക. ശേഷം അരിച്ചെടുത്ത് അതില്‍ തേങ്ങാപ്പാലൊഴിച്ച് ചൂടാക്കുക. ചെറിയ തിളവരുമ്പോള്‍ ഇറക്കി വച്ച് കുരുമുളക് പൊടി തൂവാം. ശേഷം മല്ലിയില വിതറി അലങ്കരിച്ച് വിളമ്പാം.

കൂടുതല്‍ പാചകക്കുറിപ്പുകളിറിയാന്‍ ഗൃഹലക്ഷ്മി വാങ്ങാം

Content Highlights: Carrot soup for lunch recipe