രുചികരമായ ഒരു വിഭവമാണ് കാരറ്റ് പ്രധാന ചേരുവയായ കാരറ്റ് പാല് അപ്പം.
ചേരുവകള്‍
കാരറ്റ്: രണ്ടെണ്ണം
പാല്: 300 മില്ലിലിറ്റര്‍
മുട്ട: മൂന്ന്
പാല്‍പ്പൊടി: ഒരു ടേബിള്‍സ്പൂണ്‍
ഏലക്കാപ്പൊടി: ഒരു നുള്ള്
ബ്രെഡ് കഷ്ണം: ഒന്ന്
പഞ്ചസാര: ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കാരറ്റ് പുഴുങ്ങിപ്പൊടിക്കുക. മുട്ട, പാല്, ബ്രെഡ്, ഏലക്കാപ്പൊടി, പഞ്ചസാര, പാല്‍പ്പൊടി എന്നിവ മിക്സിയില്‍ അടിച്ചെടുക്കുക. കാരറ്റ് അരച്ചതും ചേര്‍ത്തിളക്കുക. ഈ മിശ്രിതം ഒരു പാത്രത്തിലേക്ക് മാറ്റി 20 മിനിറ്റ് ആവിയില്‍ വേവിക്കുക. തണുത്തതിന് ശേഷം മുറിച്ചു വിളമ്പാം.
Content Highlights: carrot paal appam recipe, food