ശരീരത്തിന് ആവശ്യമായ നാരുകളാൽ സമൃദ്ധമാണ് കാരറ്റും ഓറഞ്ചും. അതുകൊണ്ട് തന്നെ ദിവസഭക്ഷണത്തിൽ ഇവ ധൈര്യമായി ഉൾപ്പെടുത്താം. ഉണർവും ശരീരത്തിന് കുളിർമയും നൽകുന്ന കാരറ്റ് ഓറഞ്ച് ജ്യൂസ് തയ്യാറാക്കിയാലോ...

ചേരുവകൾ

  1. ഓറഞ്ച്- രണ്ടെണ്ണം
  2. കാരറ്റ് ചെറുതായി അരിഞ്ഞത്- അരക്കപ്പ്
  3. ഇഞ്ചി- ചെറിയ കഷണം
  4. ചെറുനാരങ്ങാനീര്- ഒരു ടേബിൾ സ്പൂൺ
  5. വെള്ളം- ഒരു ഗ്ലാസ്

തയ്യാറാക്കുന്ന വിധം

കുരുനീക്കിയ ഓറഞ്ചും കാരറ്റ് കഷണങ്ങളും ഇഞ്ചിയും ചെറുനാരങ്ങാനീരും പാകത്തിന് വെള്ളവും ചേർത്ത് മിക്സിയിൽ അടിച്ചെടുക്കാം. ഇത് അരിച്ചെടുത്തോ അല്ലാതെയോ കുടിക്കാം. തണുപ്പ് വേണമെങ്കിൽ ഐസ്ക്യൂബ് ഇട്ടോളൂ

Content Highlights: Carrot Orange Healthy juice Recipe