മുട്ട സ്ഥിരം തയ്യാറാക്കുന്ന ശൈലിയിൽ നിന്നൊന്ന് മാറ്റിപ്പിടിച്ചാലോ? കാപ്സിക്കവും മുട്ടയും കൊണ്ടുണ്ടാക്കുന്ന രുചികരമായ വിഭവമാണ് താഴെ നൽകിയിരിക്കുന്നത്.

ആവശ്യമുള്ള സാധനങ്ങൾ

  •  മുട്ട- നാലെണ്ണം
  •  കാപ്സിക്കം ചെറുതായി അരിഞ്ഞത്- കാൽ കപ്പ്(റെഡ്, യെല്ലോ, ഗ്രീൻ )
  •  ഉള്ളി തണ്ട് അരിഞ്ഞത്- കാൽ കപ്പ്
  •  ചെറിയ ഉള്ളി- 10 എണ്ണം തൊലികളഞ്ഞ് അരിഞ്ഞത്,
  •  പച്ചമുളക് - ഒരെണ്ണം
  •  കുരുമുളക് പൊടി- ഒരു നുള്ള്
  •  ഉപ്പ്- ആവശ്യത്തിന്
  •  മല്ലിയില- ഒരു തണ്ട്
  •  സൺ ഫ്ലവർ ഓയിൽ- രണ്ടു ടേബിൾ സ്പൂൺ.

തയ്യാറാക്കുന്ന വിധം

ഒരു ബൗൾ എടുത്ത് മുട്ട പൊട്ടിച്ചൊഴിക്കുക. അതിലേക്ക് അരിഞ്ഞുവെച്ച ചേരുവകളെല്ലാം ഇടുക, ശേഷം പച്ചമുളക് വട്ടത്തിൽ അരിഞ്ഞിടുക.  ഉപ്പും ഇട്ട് നന്നായി യോജിപ്പിച്ചെടുക്കുക. ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കി എണ്ണ ഒഴിക്കുക, അതിനുശേഷം ഈ കൂട്ട് അതിലേക്ക് ഒഴിക്കുക. നല്ലതുപോലെ ചിക്കി എടുത്ത് അവസാനം കുരുമുളകുപൊടിയും മല്ലിയിലയും ഇടുക. സ്വദിഷ്ടമായ മുട്ട കൊത്ത് തയ്യാർ.

Content Highlights: