പാവയ്ക്കയുടെ രുചി എല്ലാവര്‍ക്കും ഇഷ്ടമല്ല. എന്നാല്‍ അല്‍പ്പം വെറൈറ്റിയായി നാടന്‍ സ്റ്റൈലില്‍ തയ്യാറാക്കിയാല്‍ ആരും ഒരു പറ ചോറുണ്ണും. 

ചേരുവകള്‍

 1. പാവയ്ക്ക- അത്യാവശ്യത്തിന് വലുപ്പമുള്ള ഒന്ന്
 2. പച്ച മാങ്ങ- ഒന്ന് ചെറുത്
 3. തേങ്ങാപ്പാല്‍ നേര്‍ത്തത്- 1.5 കപ്പ്
 4. തേങ്ങാപ്പാല്‍ കട്ടിയുള്ളത്- 1 കപ്പ്
 5. ചുവന്ന മുളകുപൊടി- 1.5 ടേബിള്‍ സ്പൂണ്‍
 6. മല്ലി- 1.5 ടീസ്പൂണ്‍
 7. മഞ്ഞള്‍- 1 ടിസ്പൂണ്‍
 8. ഉള്ളി- 4-5
 9. കറിവേപ്പില - ആവശ്യത്തിന്
 10. ഉണങ്ങിയ ചുവന്ന മുളക്: 2
 11. കടുക് - 1 ടീസ്പൂണ്‍
 12. വെളിച്ചെണ്ണ - ആവശ്യത്തിന്
 13. ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

പാവയ്ക്ക ചെറുതായി അരിഞ്ഞത് 1 കപ്പ് വെള്ളത്തില്‍ 2 ടിസ്പൂണ്‍ ഉപ്പ് ചേര്‍ത്ത് 10 മിനിറ്റ് കുതര്‍ത്തുക. ഇപ്പോള്‍ അധിക വെള്ളം പിഴിഞ്ഞ് കളഞ്ഞ് ഒരു ചട്ടിയിലേയ്ക്ക് ഇടുക നേര്‍ത്ത തേങ്ങാപ്പാല്‍ പച്ച മാങ്ങ മുളകുപൊടി മഞ്ഞള്‍പ്പൊടി മല്ലിപൊടിയും ഉപ്പും ചേര്‍ത്ത് വറ്റുന്നത് വരെ വേവിക്കുക. 

ഇനി കട്ടിയുള്ള തേങ്ങാപ്പാല്‍ ചേര്‍ത്ത് 1 മിനിറ്റ്  വേവിക്കുക.ഒരു ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി 1 ടീസ്പൂണ്‍ കടുക് ചേര്‍ത്ത്  പൊട്ടിക്കുക ഇതിലേക്ക് ഉള്ളി ചേര്‍ത്ത് വഴറ്റുക. കറിവേപ്പിലയും ഉണങ്ങിയ ചുവന്ന മുളകും ചേര്‍ത്ത് വഴറ്റുക. ഇത് കറിയിലേക്ക് ചേര്‍ക്കാ0

Content Highlights: Bittergourd mango curry recipe