ഊണിന് പകരം സാലഡായാലോ? വ്യത്യസ്തമായ ഗ്രിൽഡ് ബെൽ പെപ്പർ സാലഡ് തയ്യാറാക്കാം

ചേരുവകൾ

  1. ​ഗ്രീൻ ബെൽ പെപ്പർ- രണ്ടെണ്ണം
  2. റെഡ് ബെൽപെപ്പർ- രണ്ടെണ്ണം
  3. യെല്ലോ ബെൽപെപ്പർ- രണ്ടെണ്ണം
  4. പാഴ്സ്ലി- ആവശ്യത്തിന്
  5. ഉപ്പ്- പാകത്തിന്
  6. കുരുമുളക്പൊടി- ആവശ്യത്തിന്
  7. വിനാ​ഗ്രെറ്റ്- 20 മില്ലി ലിറ്റർ

തയ്യാറാക്കുന്ന വിധം

പെപ്പറുകൾ മുറിച്ചെടുത്ത് കഷണങ്ങളാക്കി ഓവനിൽ റോസ്റ്റ് ചെയ്യുക. ഇനി ഒരു ബൗളിലാക്കി പാകത്തിന് ഉപ്പും കുരുമുളക് പൊടിയും തൂവുക. തണുത്ത ശേഷം വിനാ​ഗ്രെറ്റ് തൂകി പാഴ്സ്ലി ഇലകൊണ്ട് അലങ്കരിക്കാം.

കൂടുതൽ പാചകക്കുറിപ്പുകളറിയാൻ ​ഗൃഹലക്ഷ്മി വാങ്ങാം

Content Highlights:bell pepper salad recipe