രോഗ്യപ്രദമായ ഭക്ഷണ വസ്തുക്കളിലൊന്നാണ് ബീറ്റ്‌റൂട്ട്. തോരനും മെഴുക്കുപുരട്ടിയും മാത്രമല്ല അസ്സല്‍ ഹല്‍വയും ബീറ്റ്‌റൂട്ട് കൊണ്ട് ഉണ്ടാക്കാം. ഈന്തപ്പഴം കൂടി ചേര്‍ത്ത ഹല്‍വയാണെങ്കില്‍ നാവില്‍ കപ്പലോടും. ബീറ്റ്‌റൂട്ട്-ഈന്തപ്പഴം ഹല്‍വ തയ്യാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകള്‍

ബീറ്റ്‌റൂട്ട് വേവിച്ച് അരിഞ്ഞത്- ഒരെണ്ണം
ഈന്തപ്പഴം അരിഞ്ഞത്- 20 എണ്ണം
വീട്ടില്‍ തയ്യാറാക്കിയ നെയ്യ്- രണ്ട് ടീസ്പൂണ്‍
വെള്ളം- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഈന്തപ്പഴം അരിഞ്ഞത് മൂടിയുള്ള പാത്രത്തില്‍ വച്ച് അഞ്ചു മിനിറ്റ് വേവിക്കുക. ഈന്തപ്പഴം വെന്ത് മൃദുവായി പേസ്റ്റ് രൂപത്തിലായാല്‍ വേവിച്ചുവെച്ച ബീറ്റ്‌റൂട്ട് കൂടി ഇതിലേക്ക് ചേര്‍ത്ത് കട്ടിയുള്ള പേസ്റ്റ് രൂപത്തിലാക്കുക. ഒരു പാനെടുത്ത് നെയ്യൊഴിച്ച് ചൂടാക്കുക. ഇതിലേക്ക് ഈന്തപ്പഴം-ബീറ്റ്‌റൂട്ട് പേസ്റ്റ് ചേര്‍ക്കുക. ഇനി ഇത് നന്നായി ഇളക്കിക്കൊടുക്കണം. ഇത് കട്ടിയാവുമ്പോള്‍ അടുപ്പ് കെടുത്തി ഹല്‍വ തണുക്കാന്‍ അനുവദിക്കണം. സാധാരണ ചൂടില്‍ വിളമ്പാം

Content Highlights: beetroot dates halwa recipe